മാന്‍ഹോളുകള്‍ അപകടക്കെണിയാകുന്നു

കോഴഞ്ചേരി: കോഴഞ്ചേരി കോളജ് റോഡിലെ മാന്‍ഹോളുകള്‍ അപകടക്കെണിയാകുന്നു. പൊയ്യാനില്‍ ജങ്ഷന്‍ മുതല്‍ പുളിയിലത്തേ് ജങ്ഷന്‍ വരെ അഞ്ചോളം മാന്‍ഹോളുണ്ട്. പൊയ്യാനില്‍ ജങ്ഷനില്‍ തന്നെ റോഡിന്‍െറ ആരംഭത്തില്‍ ഇരട്ട മാന്‍ഹോളുകളും മീഡിയ സെന്‍ററിന്‍െറ സമീപത്ത് രണ്ട് മാന്‍ ഹോളും ബി.എസ്.എന്‍.എല്‍ സേവനകേന്ദ്രത്തിന് സമീപം രണ്ട് മാന്‍ഹോളും മുത്തൂറ്റ് ആശുപത്രിയുടെ പ്രധാന കവാടത്തിനുമുന്നില്‍ ഒന്നും പുളിയിലത്തേ് ജങ്ഷനില്‍ രണ്ടും മാന്‍ഹോളുമുണ്ട്. ആശുപത്രിയുടെയും സേവനകേന്ദ്രത്തിന്‍െറയും മധ്യേ നാലടി നീളത്തിലും രണ്ടരയടി വീതിയിലുമായി റോഡിന്‍െറ തെക്കുഭാഗത്ത് വലിയ ഗട്ടറുമുണ്ട് . ഇവയെല്ലാം ഇപ്പോഴത്തെ ടാറിങ് ലവലില്‍നിന്ന് അഞ്ച് ഇഞ്ചോളം താഴ്ചയിലാണ്. ഇക്കാരണത്താല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. കൂടുതല്‍ ഭീഷണി പുളിയിലത്തേ് മുക്കിലെ മാന്‍ഹോളുകളാണ്. സന്ധ്യക്ക് വെളിച്ചക്കുറവുണ്ടാകുമ്പോള്‍ പതിവായി ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. ആദ്യത്ത കുഴിയില്‍ ചാടുമ്പോള്‍ വാഹനത്തിന്‍െറ നിയന്ത്രണം വിടുകയും രണ്ടാമത്തെ കുഴിയില്‍ ചാടുമ്പോഴേക്കും മറിഞ്ഞ് യാത്രക്കാര്‍ റോഡിലേക്ക് വീഴുകയുമാണ് പതിവ്. രണ്ട് ദിവസം മുമ്പ് യുവദമ്പതികള്‍ ഇത്തരത്തില്‍ വീണു. വെള്ളം കെട്ടിക്കിടന്നാല്‍ കുഴിയോ ആഴമോ അറിയാന്‍ കഴിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.