ബേബിയുടെ ചട്ടക്ക് അമേരിക്കയിലും പത്തരമാറ്റ് തിളക്കം

അടൂര്‍: 65 വര്‍ഷം തുടര്‍ച്ചയായി തയ്യല്‍ ജോലി നോക്കുന്ന കടമ്പനാട് പടിപ്പുരവീട്ടില്‍ കിഴക്കേതില്‍ പി.ജി. ബേബി (85) യുടെ തയ്യലിന് അന്നും ഇന്നും പത്തരമാറ്റ് തിളക്കം. പള്ളി ശുശ്രൂഷകര്‍ക്കുള്ള കുപ്പായം, ക്രിസ്ത്യാനി സ്ത്രീകളുടെ പരമ്പരാഗതവേഷമായ ചട്ട എന്നിവയുടെ സ്പെഷലിസ്റ്റാണ് ടെയ്ലര്‍ ബേബി. കടമ്പനാട് പഴയ വിഷ്ണു തിയറ്ററിന് സമീപമായാണ് ബേബിയുടെ പേരിട്ടിട്ടില്ലാത്ത കട. പഴയകാല രീതിയിലുള്ള ഏറുമാടക്കട ഇന്നും ശ്രദ്ധേയമാണ്. അമേരിക്കയിലുള്ള കടമ്പനാട് സ്വദേശികളായ നൂറുകണക്കിന് ക്രിസ്ത്യാനി അമ്മച്ചിമാരുടെയും അവരുടെ പരിചയക്കാരുടെയും പ്രിയപ്പെട്ട വസ്ത്രമായ ചട്ട ഇന്നും തയ്ക്കുന്നത് ബേബിയാണ്. അമ്മച്ചിമാരുടെ മക്കളും കൊച്ചുമക്കളും അവധിക്ക് നാട്ടിലത്തെുമ്പോള്‍ നൂറുകണക്കിന് ചട്ടയാണ് തയ്ച്ചുകൊണ്ട് പോകുന്നത്. ഒരേ ഒരു വ്യത്യാസമുള്ളത് അന്ന് ഒരു ചട്ടക്ക് ഒരു ചക്രമായിരുന്നെങ്കില്‍ ഇന്ന് തയ്യല്‍കൂലി 150 രൂപയാണ്. 20ാമത്തെ വയസ്സിലാണ് ഉപജീവനത്തിനായി പി.ജി. ബേബി തയ്യല്‍ജോലി തുടങ്ങിയത്. അതുപോലെ കൊല്ലം പത്തനംതിട്ട ജില്ലകളിലെ മിക്ക പള്ളികളിലെയും ശുശ്രൂഷ കുപ്പായങ്ങളുടെ ഓര്‍ഡറുകളും പി.ജി. ബേബിക്ക് ലഭിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.