മല്ലപ്പള്ളി: കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിന് പൊലീസിന്‍െറ വക ക്രൂര മര്‍ദനം. മല്ലപ്പള്ളി ചൈത്രം ലോട്ടറി കടയിലെ സ്റ്റാഫ് തേക്കനാല്‍ ബിജിന്‍ ടി. കുര്യന്‍നാണ് (19) മര്‍ദനമേറ്റത്. കടുത്ത തലവേദനയും മൂത്രതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിജിന്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച ബിജിന്‍ ടി.കുര്യനെ മല്ലപ്പള്ളിയില്‍ ഒരാള്‍ മര്‍ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 21ന് കീഴ്വായ്പ്പൂര് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ച് സംസാരിക്കുന്നതിനായി വ്യാഴാഴ്ച രാവിലെ ഒമ്പതിന് സ്റ്റേഷനില്‍ ചെല്ലണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ സ്റ്റേഷനിലത്തെിയപ്പോള്‍ പൊലീസുകാരന്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ബിജിന്‍ പറഞ്ഞു. നേരത്തേ ലോട്ടറി കച്ചവടക്കാര്‍ തമ്മില്‍ തര്‍ക്കവും അടിപിടിയും നടന്നിരുന്നു. ഈ കേസിലെ പ്രതിയെ കിട്ടിയില്ളെങ്കില്‍ നിന്നെ പ്രതിയാക്കി അകത്തിടുമെന്നും പറഞ്ഞ് പ്രതികളുടെ മുന്നിലിരുത്തിയാണ് പൊലീസുകാരന്‍ മര്‍ദിച്ചതെന്നും ബിജിന്‍ പറഞ്ഞു. എന്നാല്‍, മല്ലപ്പള്ളിയില്‍ ലോട്ടറി കച്ചവടക്കാര്‍ തമ്മില്‍ തര്‍ക്കങ്ങളും അടിപിടിയും വീണ്ടും ഉണ്ടാകാതിരിക്കാന്‍ ബിജിന്‍ ടി. കുര്യനെ സ്റ്റേഷനില്‍ വിളിപ്പിച്ച് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിവിടുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചെന്ന് പറയുന്നത് ശരിയല്ളെന്നും കീഴ്വായ്പ്പൂര് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.