പന്തളം: കുറുന്തോട്ടയം പാലം നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതം പുന$ക്രമീകരിച്ചിരിക്കുന്ന ഗ്രാമീണ റോഡുകള്‍ തകര്‍ന്നു. കാല്‍നടപോലും ദുസ്സഹമായ നിലയില്‍ റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടും ചളിക്കുഴിയുമായി. കുറുന്തോട്ടയം പാലം നിര്‍മാണത്തിന് ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ പണം അനുവദിച്ചതാണ്. അന്നുമുതല്‍ പഴയ പാലം പൊളിച്ചു നീക്കുമ്പോള്‍ നടത്തേണ്ട ഗതാഗത ക്രമീകരണത്തെക്കുറിച്ച് ആലോചനയും അധികൃതര്‍ തുടങ്ങി. ഗതാഗതം പുന$ക്രമീകരിക്കുന്ന പാതകള്‍ അന്നു തന്നെ ശോച്യാവസ്ഥയിലായിരുന്നു. നഗരസഭയുടെ ചുമതലയിലുള്ള റോഡുകളില്‍ പാലം പൊളിക്കുന്നതിനു മുമ്പ് അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴികളില്‍ വീഴുന്ന ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പെടുന്നത്. ഗതാഗതം പുന$ക്രമീകരിച്ച് മൂന്നാഴ്ച പിന്നിടുമ്പോള്‍ നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് കുഴികളില്‍ വീണ് അപകടത്തില്‍പെട്ടത്. രാത്രിയില്‍ വലിയഭാരം കയറ്റിയ വാഹനങ്ങളും ചെറുറോഡുകളിലൂടെ വരുന്നത് റോഡുകള്‍ കൂടുതലായി തകരുന്നതിന് കാരണമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ വന്ന വലിയ വാഹനം തട്ടി പന്തളം മഹാദേവര്‍ക്ഷേത്രത്തിന്‍െറ കമാനം തകര്‍ന്ന് മണിക്കൂറുകളോളം ഗതാഗതസ്തംഭനമുണ്ടായി. ഇടുങ്ങിയതും കൊടും വളവുകള്‍ നിറഞ്ഞതുമായ ഗ്രാമീണ പാതകള്‍ തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഒച്ചിഴയുന്ന വേഗത്തിലാണ് വാഹനങ്ങള്‍ പോകുന്നത്. മുട്ടാര്‍ റോഡിലും മണികണ്ഠനാല്‍ത്തറ റോഡിലും പൊലീസ് സ്റ്റേഷന്‍-കടക്കാട് റോഡിലും ഓരോ വശത്തേക്കുള്ള വാഹനങ്ങളേ കടത്തി വിടുന്നുള്ളൂവെങ്കിലും ഇടവഴികളില്‍നിന്ന് വാഹനങ്ങള്‍ മറുവശത്തും കടന്നുവരുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മങ്ങാരം-മരുതവനപ്പടി ഭാഗത്ത് റോഡിലെ വളവില്‍ ഇരുഭാഗത്തുമായി വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതുമൂലം വാഹനങ്ങള്‍ സൈഡ് കൊടുക്കാന്‍ മടിക്കുന്നത് ഈ ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നു. ഗതാഗതം പുന$ക്രമീകരിച്ചിരിക്കുന്ന ഗ്രാമീണവഴികളില്‍ സ്ഥാപിച്ചിട്ടുള്ള ദിശാസൂചനാ ബോര്‍ഡുകള്‍ പലതും ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്തല്ളെന്ന ആക്ഷേപവും ഉയരുന്നു. ഇത് വാഹനങ്ങള്‍ പലപ്പോഴും കിലോമീറ്ററുകള്‍ വഴിതെറ്റിയോടേണ്ട സാഹചര്യമുണ്ടാക്കുന്നു. തോന്നല്ലൂര്‍ ഗവ.യു.പി സ്കൂളിനു സമീപത്തുനിന്ന് കടക്കാട് പത്തനംതിട്ട റോഡില്‍ എത്താനുള്ള വഴിയും തകര്‍ന്ന നിലയിലാണ്. ഈ റോഡിന്‍െറ പലഭാഗത്തും വീതിക്കുറവുമൂലം വടക്കുനിന്നുള്ള മിനിബസടക്കമുള്ളവ കടന്നുവരുമ്പോള്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു. ഗ്രാമീണ റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും പലപ്പോഴും ബുദ്ധിമുട്ടാകുന്നു. എം.സി റോഡില്‍ ജങ്ഷനില്‍ പൊളിച്ച പാലത്തിനു സമാന്തരമായി കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കുമായി താല്‍ക്കാലിക റോഡ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതിന്‍െറ വീതിക്കുറവ് പലപ്പോഴും അസൗകര്യം സൃഷ്ടിക്കുന്നു. ഈ വഴിയിലൂടെ പലപ്പോഴും ഓട്ടോകളും കാറുകളും സഞ്ചരിക്കുന്നതും അപകടത്തിന് കാരണമാകുന്നു. രാത്രിയിലാണ് നാലുചക്രവാഹനങ്ങള്‍ അപ്രോച്ച് റോഡിലൂടെ കൂടുതലായി സഞ്ചരിക്കുന്നത്. നാലുചക്രവാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ ടാര്‍ വീപ്പകള്‍ വെച്ചിട്ടുണ്ടെങ്കിലും സന്ധ്യകഴിഞ്ഞാല്‍ അവ നീക്കിമാറ്റിയ ശേഷമാണ് ഇത്തരം വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.