പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായിരുന്ന എ.ജി. ഉണ്ണികൃഷ്ണന്‍ പാര്‍ട്ടിവിട്ട് ഇടതുപക്ഷത്തേക്ക്. പുന$സംഘടനയില്‍ തന്നെയും പല പ്രമുഖരെയും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്. ഇദ്ദേഹത്തോടൊപ്പം ബി.ജെ.പിയിലും പോഷക സംഘടനകളിലുംപെട്ട മറ്റു ചില നേതാക്കളും ഉണ്ടെന്ന് അറിയുന്നത്. ഇടതു മുന്നണിയിലെ ഒരു പാര്‍ട്ടിയില്‍ ചേരാനാണ് തീരുമാനം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇവര്‍ എന്‍.സി.പിയില്‍ ചേരുന്നതായാണ് സൂചന. കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതു മുതലാണ് പലരും തഴയപ്പെട്ടത്. പുന$സംഘടനയില്‍ സംസ്ഥാന-ജില്ലാതലത്തില്‍ പലരും തഴയപ്പെട്ടു. അടുത്തിടെയാണ് പത്തനംതിട്ട ജില്ലാതലത്തില്‍ പുന$സംഘടന നടന്നത്. ഇതിലും പല നേതാക്കളെയും ഒഴിവാക്കിയിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറി പദവി ആറു വര്‍ഷമായി വഹിച്ചയാളാണ് ഉണ്ണികൃഷ്ണന്‍. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ് പദവികളും നേരത്തേ വഹിച്ചിട്ടുണ്ട്. പുന$സംഘടനയില്‍ പ്രവര്‍ത്തകരെ ഒഴിവാക്കിയതു സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് ഉണ്ണികൃഷ്ണന്‍ പരാതി നല്‍കിയിരുന്നു. തനിക്ക് സ്ഥാനങ്ങളില്‍ ആഗ്രഹമില്ളെന്നും തഴഞ്ഞവരെ പരിഗണിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വംപോലും ഇല്ലാത്തവരെ അടുത്തയിടെ നടന്ന ജില്ലാ പുന$സംഘടനയിലൂടെ കൊണ്ടുവന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയാത്തവരാണ് ഇവരെന്നു ആക്ഷേപമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഉണ്ണികൃഷ്ണനും മറ്റ് ചില നേതാക്കളും അസംതൃപ്തരാണ്. എന്നാല്‍, ഇടഞ്ഞുനില്‍ക്കുന്ന ചിലരെ പോഷക സംഘടനകളിലും മറ്റും ഉള്‍പ്പെടുത്തി പിണക്കം പരിഹരിക്കാനും ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നു. ഇതുകൂടി അറിഞ്ഞ ശേഷമേ അസംതൃപ്ത വിഭാഗം പാര്‍ട്ടി വിടുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.