അടൂര്‍: കേസ് അന്വേഷണത്തിനിടെ പൊലീസ് തന്നെ കുട്ടികളായ ഇരകളെ വീണ്ടും പീഡിപ്പിക്കുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അഡീഷനല്‍ ജില്ലാ ജഡ്ജി എം. മനോജ് അഭിപ്രായപ്പെട്ടു. സാമൂഹികനീതി വകുപ്പിന്‍െറയും ഐ.സി.പി.എസ് ജില്ലാ ശിശുക്ഷേമ യൂനിറ്റിന്‍െറയും ആഭിമുഖ്യത്തില്‍ പഴകുളം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ‘കുട്ടികളുടെ അവകാശ നിയമങ്ങളും പ്രത്യേക ജുവനൈല്‍ പൊലീസ് യൂനിറ്റിന്‍െറ ചുമതലകളും’ പരിശീലന പരിപാടിയിലെ ചര്‍ച്ചയില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ രാജ്യത്തിന്‍െറ സ്വത്താണെന്നും കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കാന്‍ നീതിന്യായ വ്യവസ്ഥിതിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസ് യൂനിഫോം ധരിക്കരുത്. വീടുകളില്‍വെച്ചുതന്നെ മൊഴിയെടുക്കാന്‍ ശ്രദ്ധിക്കണം. പല അവസരങ്ങളിലും രക്ഷാകര്‍ത്താക്കള്‍ തന്നെയാകും അതിക്രമങ്ങളിലെ പ്രതികള്‍. അതിനാല്‍ ഇരകളായ കുട്ടികളെ ഉടന്‍തന്നെ ശിശുക്ഷേമസമിതിയില്‍ എത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സുഹൃത്ത്, രക്ഷാകര്‍ത്താവ്, അധ്യാപകന്‍ തുടങ്ങിയ വിവിധ തലങ്ങളില്‍നിന്നു വേണം കേസന്വേഷിക്കുന്നവര്‍ കുട്ടികളോടു പെരുമാറാനെന്ന് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ദേവമനോഹര്‍ പറഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ടയില്‍ ഇത്തരം കേസുകളില്‍ പൊലീസും കോടതിയും നിയമനടപടി വൈകിക്കുന്നുവെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ അംഗം അഡ്വ. ജെ. സന്ധ്യ പറഞ്ഞു. പൊലീസ് ആവശ്യമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കാറില്ല. കേസ് ചാര്‍ജ് ചെയ്യുന്നത് വളരെ താമസിപ്പിക്കുന്നു. പരാതി സ്വീകരിക്കുന്നതല്ലാതെ പ്രാരംഭ അന്വേഷണംപോലും നടത്താറില്ല. കുട്ടികളുടെ മന$ശാസ്ത്രം അറിയാവുന്ന പൊലീസുകാരാകണം ഇത്തരം കേസുകള്‍ അന്വേഷിക്കേണ്ടത്. വിവേകമില്ലാത്ത പ്രായത്തില്‍ ചെയ്തുപോകുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ അവരെ വലിയ ക്രിമിനലുകളാക്കുന്ന സംവിധാനമാണ് നമ്മുടെ പൊലീസിലുള്ളതെന്നും സന്ധ്യ പറഞ്ഞു. 2015ല്‍ 250ലേറെ ബാലപീഡനങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ വിവിധ സ്റ്റേഷനുകളിലായി രണ്ടു ഡസനോളം പരാതികള്‍ക്ക് എഫ്.ഐ.ആര്‍ പോലും എടുത്തിട്ടില്ളെന്നും ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ സൂസമ്മ മാത്യു പറഞ്ഞു. ഇക്കാര്യത്തില്‍ പൊലീസ് കാര്യക്ഷമമാകണമെന്നും അവര്‍ പറഞ്ഞു. ഇത്തരം പരാതികള്‍ വന്നാല്‍ പൊലീസ് ശിശുക്ഷേമസമിതിയെ അറിയിക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എ.ഒ. അബീന്‍ സ്വാഗതവും ഡി.സി.പി.യു സോഷ്യല്‍ വര്‍ക്കര്‍ അക്ഷര കെ. ദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.