വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

പന്തളം: വഴിത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്. ഓട്ടോ തൊഴിലാളി നേതാവ് അറസ്റ്റിലായി. സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മംഗാരത്ത് പനക്കല്‍ പീടികയില്‍ സാബു (38), മാതാവ് തങ്കമണി (62), സി.പി.എം ലോക്കല്‍ സെക്രട്ടറി മംഗാരത്ത് കളരിക്കല്‍ വീട്ടില്‍ ശാന്തപ്പന്‍ (66) എന്നിവരെയാണ് പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോര്‍ വെഹിക്ക്ള്‍ യൂനിയന്‍ (സി.ഐ.ടി.യു) പന്തളം ഏരിയ സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ മങ്ങാരം അഞ്ചുമൂലപ്പറമ്പില്‍ എ.എച്ച്. സുനിലിനെ (45) പന്തളം സി.ഐ ആര്‍. സുരേഷിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. സി.പി.എം ലോക്കല്‍ സെക്രട്ടറിയും ഓട്ടോ തൊഴിലാളിയുമായ ശാന്തപ്പന്‍, സാബുവിന്‍െറ തൊട്ടടുത്ത വീടായ വിശ്വനാഥന്‍െറ വീട്ടിലേക്ക് ഓട്ടം പോയി. ഓട്ടോ പോയ വഴി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ സാബുവും ശാന്തപ്പനും തമ്മില്‍ മുമ്പ് സംസാരമുണ്ടായതായി പറയുന്നു. ഓട്ടോ തര്‍ക്കമുള്ള വഴിയിലൂടെ പോയതിനെ സാബു ചോദ്യം ചെയ്തതാണ് സംഭവത്തിന്‍െറ തുടക്കമെന്ന് പൊലീസ് പറഞ്ഞു. സാബുവും ശാന്തപ്പനും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കൈയേറ്റവുമുണ്ടായി. ഈ സംഭവത്തിനുശേഷം വൈകുന്നേരം ഏഴരയോടെ ലോക്കല്‍ കമ്മിറ്റി അംഗം സുനിലിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാബുവിന്‍െറ വീടിനു സമീപം റോഡില്‍ സംസാരിക്കാനത്തെി. ഇതാണ് സംഘര്‍ഷത്തിലത്തെിയത്. രണ്ടുപേര്‍ക്ക് പരിക്ക് പറ്റി. ഉടന്‍ സി.ഐ ആര്‍. സുരേഷിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി സുനിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുനിലിനെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തെന്നാരോപിച്ചാണ് സി.പി.എം നേതൃത്വത്തില്‍ രാവിലെ പത്തോടെ പന്തളം പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉച്ചയോടെ സുനിലിനെ വിട്ടുകിട്ടാതെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകില്ളെന്ന നിലപാട് എടുത്തതോടെ അടൂര്‍ ഡിവൈ.എസ്.പി റഫീഖുമായി സി.പി.എം നേതാക്കള്‍ ചര്‍ച്ച നടത്തി. തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കുത്തിയിരിപ്പ് സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.പി. ചന്ദ്രശേഖരക്കുറുപ്പ് അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. പത്മകുമാര്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ. കുമാരന്‍, സി.ഐ.ടി.യു പന്തളം ഏരിയ സെക്രട്ടറി ആര്‍. ജ്യോതികുമാര്‍ പ്രസിഡന്‍റ് വി.പി. രാജേശ്വരന്‍ നായര്‍, ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി സി.ബി. സജികുമാര്‍, വി.കെ. മുരളി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.