പ്രീമെട്രിക് ഹോസ്റ്റലില്‍ ടെലിവിഷനത്തെി; കലാപഠനത്തിനും തുടക്കം

പത്തനംതിട്ട: എസ്.സി പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് തുടക്കം. കലക്ടര്‍ എസ്. ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. പ്രീമെട്രിക് ഹോസ്റ്റലിന് സഹായം അഭ്യര്‍ഥിച്ച് കലക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ തയാറായി ചൈല്‍ഡ് ലൈന്‍ മുന്നോട്ടുവന്നിരുന്നു. ചൈല്‍ഡ് ലൈന്‍ നേതൃത്വത്തില്‍ ടെലിവിഷനും കേബ്ള്‍ കണക്ഷനും ഹോസ്റ്റലില്‍ ലഭ്യമാക്കി. അന്തേവാസികളുടെ കലാപരമായ വികസനത്തിന് നാടകം, സംഗീതം, നൃത്തം എന്നിവയില്‍ പരിശീലനം നല്‍കും. കായിക പരിശീലനത്തിനുള്ള ഉപകരണങ്ങളും ചൈല്‍ഡ് ലൈന്‍ ലഭ്യമാക്കി. ആരോഗ്യ പഠനം, സാമൂഹിക പ്രതിബദ്ധത, പൗരബോധം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ളാസുകളെടുക്കും. അവധി ദിവസങ്ങളിലാണ് ക്ളാസുകളുണ്ടാകുക. നഗരസഭാ അധ്യക്ഷ രജനി പ്രദീപ് അധ്യക്ഷതവഹിച്ചു. ഉപാധ്യക്ഷന്‍ പി.കെ. ജേക്കബ്, റോഷന്‍ നായര്‍, ഏബല്‍ മാത്യു, ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥന്‍, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. തോമസ് പയ്യംപള്ളില്‍, ഡേവിഡ് റെജി മാത്യു, ഡോ. സുജിത്, മനോജ് സുനി, ജി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.