കൊടുമണ്‍: മകന്‍െറ മര്‍ദനമേറ്റു കൈയൊടിഞ്ഞ മാതാവിന് മഹാത്മയില്‍ അഭയം. അങ്ങാടിക്കല്‍ വടക്ക് ശ്രീനിലയത്തില്‍ ഓമനക്കുട്ടന്‍ പിള്ളയുടെ ഭാര്യ ഭാര്‍ഗവിയമ്മയാണ് (66) ഏകമകന്‍ ശ്രീകുമാറിന്‍െറ മര്‍ദനത്തില്‍ കൈയൊടിഞ്ഞ് ആശ്രയമില്ലാത്ത അവസ്ഥയിലായത്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുഞ്ഞന്നാമ്മകുഞ്ഞ് പഞ്ചായത്ത് അംഗങ്ങളായ ശ്യാംസത്യ, സി. ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ വിവരമറിഞ്ഞ് സ്ഥലത്തത്തെുകയും കൊടുമണ്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മകന്‍ മനോരോഗിയായതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും കടുത്ത മദ്യപാനമാണ് മകനെ ഈ അവസ്ഥയില്‍ ആക്കിയതെന്നും ഭാര്‍ഗവിയമ്മ പൊലീസിനോട് പറഞ്ഞു. കേസെടുക്കരുതെന്നും ഉപദ്രവിക്കരുതെന്നും അവര്‍ പൊലീസിനോട് അപേക്ഷിച്ചു. തുടര്‍ന്ന് ജനപ്രതിനിധികളുടെയും പൊലീസിന്‍െറയും സാന്നിധ്യത്തില്‍ അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രം ജോയന്‍റ് സെക്രട്ടറി സി.വി. ചന്ദ്രന്‍ ഭാര്‍ഗവിയമ്മയെ സംരക്ഷണാര്‍ഥം ഏറ്റെടുത്ത് മഹാത്മയിലത്തെിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ കൈയിലെ ഒടിവ് കണ്ടത്തെുകയും തുടര്‍ന്ന് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുകയും കൈയില്‍ പ്ളാസ്റ്ററിട്ട് മഹാത്മയിലത്തെിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.