ക്ളീന്‍ പദ്ധതി അവഗണിച്ച് പമ്പാനദിയിലേക്ക് മാലിന്യം തള്ളുന്നു

കോഴഞ്ചേരി: കോഴഞ്ചേരി ക്ളീന്‍ പദ്ധതി ആരംഭിച്ചിട്ടും പമ്പാനദിയിലേക്ക് മാലിന്യം തള്ളുന്നത് കുറയുന്നില്ല. കോഴഞ്ചേരി പാലത്തിന്‍െറ കിഴക്കേ തലക്കല്‍ കരയില്‍നിന്ന് പാലത്തിന്‍െറ വലതുവശത്തുകൂടി പമ്പയിലേക്ക് മാലിന്യം കവറുകളിലും ചാക്കുകളിലുമായി വലിച്ചെറിയുന്നുണ്ട്. ഇത് പമ്പയുടെ കിഴക്കേ തീരത്ത് എത്തിച്ചേരുകയാണ്. കച്ചവടക്കാര്‍ക്ക് മാലിന്യം ഉപദ്രവമാകുന്നതായി പരാതി ഉയരുന്നു. കോഴഞ്ചേരി പഞ്ചായത്ത് ക്ളീന്‍ കോഴഞ്ചേരി എന്ന പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ഇതിന് പഞ്ചായത്തിന് സാമ്പത്തികനഷ്ടം ഉണ്ടാവാത്ത വിധത്തിലാണ് മാലിന്യസംസ്കരണം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവല്ലയിലെ ക്രിസ് ഗ്ളോബല്‍ ട്രേഡേഴ്സും കോഴഞ്ചേരി പഞ്ചായത്തും സംയുക്തമായാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. മാലിന്യം ഉറവിടത്തില്‍നിന്ന് ശേഖരിച്ച് പഞ്ചായത്തിന്‍െറ മാലിന്യ പ്ളാന്‍റില്‍ എത്തിച്ച് സംസ്കരിക്കുകയും ജൈവമാലിന്യം വളമായി മാറ്റുകയും പ്ളാസ്റ്റിക്, മറ്റ് ജൈവമാലിന്യവും സ്വന്തം ചെലവില്‍ കൊണ്ടുപോവുകയും വേണം. പദ്ധതി ആവിഷ്കരിച്ചിട്ടും ഇതിനോട് സഹകരിക്കാതെയാണ് മാലിന്യം പമ്പയിലേക്ക് തള്ളുന്നതെന്ന് സമീപത്തെ കടക്കാര്‍ പരാതി ഉന്നയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.