തിരുവല്ല: ജനവികാരം കണക്കിലെടുത്ത് ഭൂമി രജിസ്ട്രേഷന്‍ നിരക്കുകളിലെ വര്‍ധന പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് 2012ല്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി അവതരിപ്പിച്ച ബജറ്റിലൂടെയാണ് കുടുംബാംഗങ്ങള്‍ തമ്മിലെ ഭൂമികൈമാറ്റത്തിന് മുദ്രപ്പത്രനിരക്ക് പരമാവധി 1000 രൂപയായും രജിസ്ട്രേഷന്‍ ഫീസ് പരമാവധി 25,000 രൂപയായും നിശ്ചയിച്ച് പ്രഖ്യാപനം നടത്തിയത്. ഈ പരിധി എടുത്തുകളയുകയും ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവക്കുള്ള ആധാരങ്ങളുടെ മുദ്രവില മൂന്ന് ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള ധനമന്ത്രി തോമസ് ഐസക്കിന്‍െറ ബജറ്റ് പ്രഖ്യാപനം സാധാരണക്കാരന് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. ഒരുതരത്തിലുമുള്ള പണമിടപാട് നടക്കാത്ത ഇക്കാര്യങ്ങളില്‍ വരുമാന സമാഹരണത്തിന്‍െറ പേരില്‍ കനത്ത നികുതി ചുമത്തിയ നടപടിക്ക് ന്യായീകരണമില്ല. വെറുതെ കിട്ടുന്നതാണെങ്കിലും അതിന്‍െറ മൂലധനനേട്ടം വളരെയേറെയാണെന്ന ധനമന്ത്രിയുടെ ന്യായവാദം നിരര്‍ഥകമാണ്. വില്‍പനയില്ലാത്തിടത്തോളം കാലം മൂലധനനേട്ടം ആര്‍ക്കാണ് ലഭിക്കുക. ഫീസിനത്തില്‍ വന്‍വര്‍ധന നല്‍കേണ്ടിയും വരുന്നു. ഒരുലക്ഷം രൂപയുടെ ഭൂമി കൈമാറുന്ന ആള്‍ മുദ്രപ്പത്രത്തിനും രജിസ്ട്രേഷന്‍ ഫീസ് ഇനത്തിലുമായി 2000 രൂപ നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ അത് ഇരട്ടിയായി. രണ്ടുലക്ഷം രൂപയുടെ ഇടപാടിന് 5000 രൂപയും മൂന്നുലക്ഷത്തിന്‍െറ കൈമാറ്റത്തിന് 8000 രൂപയും അധികം നല്‍കണം. നാലുലക്ഷത്തിന് 11,000 രൂപയും അഞ്ചുലക്ഷത്തിന് 14,000 രൂപയും ആറുലക്ഷത്തിന് 17,000 രൂപയും ഏഴുലക്ഷത്തിന് 20,000 രൂപയും എട്ടുലക്ഷത്തിന് 23,000 രൂപയും ഒമ്പതു ലക്ഷത്തിന് 26,000 രൂപയും പത്തുലക്ഷത്തിന് 29,000 രൂപയും അധികം ചെലവാകും. നഗരപ്രദേശങ്ങളില്‍ സെന്‍റിന് അഞ്ചുലക്ഷം രൂപ വരെ ന്യായവില നിശ്ചയിച്ച സ്ഥലങ്ങളില്‍ പിതാവ് മകന് അഞ്ചുസെന്‍റ് ഭൂമി കൈമാറിയാല്‍ 74,000 രൂപയാണ് അധികം നല്‍കേണ്ടിവരുക. മൂലധനനേട്ടം പറയുന്ന മന്ത്രിക്ക് ഇതെങ്ങനെ ന്യായീകരിക്കാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.