സീതത്തോട്: തീപ്പൊള്ളലില്‍ ഗുരുതര പരിക്കേറ്റ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ചികിത്സക്ക് പണമില്ലാതെ വീട്ടമ്മയുടെ ജീവിതം പ്രതിസന്ധിയില്‍. സഹായത്തിന് വിവിധ ഏജന്‍സികളില്‍ ഒട്ടേറെ അപേക്ഷകള്‍ നല്‍കിയിട്ടും ഒന്നുപോലും അധികൃതര്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് സുമനസ്സുകളുടെ കനിവും കാത്ത് കഴിയുകയാണ് പരസഹായത്തോടെ ജീവിതം തള്ളിനീക്കുന്ന ഈ വീട്ടമ്മ. പെരുനാട് മാടമണ്‍ ഓലിക്കര വീട്ടില്‍ ഒ.ആര്‍. ബാബുവിന്‍െറ ഭാര്യ ഉഷാകുമാരിയാണ് (47) മരണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് പരസഹായത്തോടെ ജീവിതം തള്ളിനീക്കുന്നത്. ഒമ്പത് വര്‍ഷം മുമ്പ് രാത്രിയില്‍ ഉറങ്ങുന്നതിനിടെ മണ്ണെണ്ണ വിളക്ക് ദേഹത്ത് വീണ് ദേഹമാസകലം പൊള്ളലേല്‍ക്കുകയായിരുന്നു. തലയില്‍ വീണ വിളക്കിലെ തീയില്‍ തലമുടി പൂര്‍ണമായും കത്തിക്കരിഞ്ഞു. തീ അണക്കാനുള്ള ശ്രമത്തിനിടെ ഇരുകൈയും പൊള്ളി ചുരുണ്ടുകൂടി മുഖം വികൃതമായതിനൊപ്പം വായ പൂര്‍ണമായും തുറക്കാന്‍ കഴിയാതായി. ഇടതുകണ്ണിന്‍െറ സ്ഥാനം മാറി. കാഴ്ചശക്തിയും ഏറക്കുറെ നശിച്ചു. കണ്‍പോളകളിലേക്കു ദശമൂടിയതോടെ അടിയന്തിരമായി ഓപറേഷന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.ഏറക്കാലം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. കാലിന്‍െറ തുടയില്‍നിന്ന് കുറെ മാംസം എടുത്ത് മുഖത്ത് പിടിപ്പിച്ചെങ്കിലും തുടര്‍ചികിത്സക്ക് പണം കണ്ടത്തൊന്‍ കഴിയാതായതോടെ ആശുപത്രിയില്‍ പോയിട്ട് ഏറെനാളായി. കൂലിവേലക്കാരനായ ബാബുവിനും ഏക മകന്‍ ഉണ്ണിമോനും ലഭിക്കുന്ന നാമമാത്ര വരുമാനത്തിലാണ് ആശുപത്രി ചികിത്സയും നിത്യചെലവും കണ്ടത്തെുന്നത്. ബാബുവും കടുത്ത ആരോഗ്യപ്രശ്നത്തിലാണ്. ചികിത്സാ സഹായം സ്വരൂപിക്കുന്നതിന് വാര്‍ഡ് റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് അംഗം നീന സുരേഷിന്‍െറ നേതൃത്വത്തില്‍ 17 അംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഉഷാകുമാരിയുടെ പേരില്‍ വടശേരിക്കര സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 0608053000002321. ഐ.എഫ്.എസ് കോഡ്: SIBL0000608. ഫോണ്‍: 9961355094,7559834529.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.