ഹൈമാസ്റ്റ് ലൈറ്റ് കാഴ്ച വസ്തു

പന്തളം: ഹൈമാസ്റ്റ് ലൈറ്റ് കാഴ്ച വസ്തുവാകുന്നു. കുളനട പഞ്ചായത്തിലെ ഉളനാട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റാണ് ഇതുവരെ പ്രകാശിക്കാന്‍ സാധിക്കാതെ നില്‍ക്കുന്നത്. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് തടസ്സം. ആന്‍േറാ ആന്‍റണി എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 3,95,000 രൂപ ചെലവഴിച്ച് സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്കോ മുഖേനയാണ് ലൈറ്റ് സ്ഥാപിച്ചത്. വൈദ്യുത കണക്ഷന്‍ നല്‍കാനായി പോസ്റ്റ് സ്ഥാപിക്കാന്‍ ബന്ധപ്പെട്ട കരാറുകാരന്‍ പണമടക്കാത്തതാണ് കണക്ഷന്‍ നല്‍കാന്‍ തടസ്സമായിരിക്കുന്നത്. നാട്ടുകാര്‍ നിരവധി പരാതികള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയില്ളെങ്കിലും പരിഹാരമായില്ല. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗം പോള്‍രാജ് ബി.ഡി.ഒയെ പരാതി ബോധിപ്പിച്ചു. എന്നാല്‍, തുടര്‍നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്ന് സി.പി.എം നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഉളനാട്ടില്‍ പ്രതിഷേധ പ്രകടനവും പ്രതീകാത്മകമായി ലൈറ്റിന് ചുവട്ടില്‍ ദീപം തെളിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആര്‍. തുളസീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പോള്‍രാജന്‍, അഡ്വ. ബാബു ശാമുവേല്‍, ജോസ് വര്‍ഗീസ്, സുധാരാജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.