തിരുവല്ല: റെയില്‍വേ സ്റ്റേഷന്‍െറ കിഴക്ക് ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നത് സിമന്‍റ് യാര്‍ഡ് നിര്‍മിക്കാനാണെന്ന പ്രചാരണം തെറ്റാണെന്ന് റെയില്‍വേ അധികൃതര്‍. പാതയിരട്ടിപ്പിക്കലിന്‍െറ ഭാഗമായി സ്ഥാപിച്ച നാലാം പ്ളാറ്റ്ഫോം ചരക്ക് ഗതാഗതത്തിന് മാത്രമാണെന്നും ഇതിന്‍െറ ഭാഗമായി ഇവിടെ സിമന്‍റ് യാര്‍ഡ് നിര്‍മിക്കുമെന്നുമുള്ള പ്രദേശവാസികളുടെ വാദമാണ് റെയില്‍വേ അധികൃതര്‍ തള്ളിയത്. ഒന്നും രണ്ടും ട്രാക്കുകള്‍ വടക്ക് ഭാഗത്തേക്കുള്ള ഗാതഗതത്തിനും മൂന്ന്, നാല് ട്രാക്കുകള്‍ തെക്ക് ഭാഗത്തേക്കുള്ള ഗതാഗതത്തിനും വേണ്ടിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഒന്നും മൂന്നും ട്രാക്കുകള്‍ പാസഞ്ചറുകള്‍ അടക്കമുള്ളവേഗത കുറഞ്ഞ ട്രെയിനുകള്‍ക്കും രണ്ടും നാലും ട്രാക്കുകള്‍ അതിവേഗ ട്രെയിനുകളും കടത്തിവിടാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലേക്ക് ആവശ്യമുള്ള അരിയും ഗോതമ്പും അടക്കമുള്ള ധാന്യവര്‍ഗങ്ങളും സിമന്‍റും മുന്‍ കാലങ്ങളില്‍ ഇവിടെ ഗുഡ്സ് ട്രെയിനുകളില്‍ എത്തിച്ചിരുന്നു. ചരക്ക് ഗതാഗതം പുന$സ്ഥാപിക്കുന്നതോടെ നാലാം പാത ഇതിനായി ഉപയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വികസന പാതയിലേക്ക് അതിവേഗം കുതിക്കുന്ന തിരുവല്ലയില്‍ സിമന്‍റ് യാര്‍ഡ് വരുന്നത് തൊഴില്‍ മേഖലക്ക് ഗുണകരമാണെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നിട്ടുള്ളത്. ഒട്ടേറെ തൊഴിലാളികളും സിമന്‍റ് യാര്‍ഡുമായി ബന്ധപ്പെട്ട് ഇവിടെ ജോലി ചെയ്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.