റെയില്‍വേ സ്റ്റേഷന്‍ വികസനം വഴിമുടക്കി വികസന വിരോധികള്‍

തിരുവല്ല: ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ വികസനം വഴിമുടക്കിവികസന വിരോധികള്‍ വീണ്ടും രംഗത്ത്. സ്വന്തം ഭൂമിയില്‍നിന്ന് ഒരിഞ്ചുപോലും വിട്ടുനല്‍കിയുള്ള ഒരു വികസനവും തിരുവല്ലയില്‍ വേണ്ടെന്ന ചില ഉന്നതരുടെ പിടിവാശിയാണ് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനും വിലങ്ങുതടിയാകുന്നത്. ചെങ്ങന്നൂര്‍-ചിങ്ങവനം പാതയിരട്ടിപ്പിക്കലിന്‍െറയും സ്റ്റേഷന്‍ വികസനത്തിന്‍െറയും ഭാഗമായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. എന്നാല്‍, തിരുവല്ല റെയിവേ സ്റ്റേഷന്‍െറ കിഴക്ക് ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിനായി നടപടി ആരംഭിച്ചതോടെ ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ചില പ്രമാണിമാരുടെയും പിന്‍ബലത്തില്‍ ഏറ്റെടുക്കലിനെതിരെ ഭൂവുടമകള്‍ രംഗത്തത്തെിയിരുന്നു. തുടര്‍ന്ന് കേന്ദ്രത്തില്‍ ഉന്നത പദവി അലങ്കരിക്കുന്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാവിന്‍െറ അടുത്ത ബന്ധു അടക്കം ആറുപേര്‍ ഭൂമി ഏറ്ററ്റെടുക്കലിനെതിരെ ഹൈകോടതി സിങ്കിള്‍ ബെഞ്ചില്‍നിന്ന് അനുകൂലമായ വിധി സമ്പാദിച്ചു. ഇതിനെതിരെ റെയില്‍വേ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വിധി പരാതിക്കാര്‍ക്ക് എതിരായതോടെ പരാതിക്കാരില്‍ മൂന്നുപേര്‍ ചേര്‍ന്ന് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി വിധി ശരിവെച്ച സുപ്രിം കോടതി റെയില്‍വേക്ക് അനുകൂലമായ വിധി പ്രസ്താവിച്ചു. വിധിയെ തുടര്‍ന്ന് ഈമാസം തന്നെ ഭൂമി റെയില്‍വേക്ക് വിട്ടുനല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ജില്ലാ സ്പെഷല്‍ തഹസീല്‍ദാര്‍ ആറ് ഭൂവുടമകള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഭൂമി മാത്രമാണ് ഏറ്റെടുക്കുന്നതെന്നും അതില്‍ വീടുകള്‍ ഒന്നുംതന്നെ ഉള്‍പ്പെടുന്നില്ളെന്നും റെയില്‍വേ അധികൃതള്‍ പറയുന്നു. കുടിയിറക്കപ്പെടുന്നു എന്ന നിലയിലുള്ള പ്രചാരണം സ്റ്റേഷന്‍ വികസനത്തിന് തടയിടാന്‍ വേണ്ടിയുള്ളതാണെന്നും ഇവക്ക് ഒരു അടിസ്ഥാനമില്ലന്നെും അധികൃതര്‍ വ്യക്തമാക്കി. റെയില്‍വേ പാത ഇരട്ടിപ്പിക്കലിനായി തിരുവനന്തപുരം മുതല്‍ വടക്കോട്ടുള്ള പാവങ്ങളുടെ കുടിലുകള്‍ വരെ പൊളിച്ചുമാറ്റിയ അധികൃതര്‍ തിരുവല്ലയിലെ സ്റ്റേഷന്‍െറ വികസനത്തിനുള്ള സ്ഥലം ഏറ്റടെുക്കാന്‍ അമാന്തം കാട്ടന്നതിനുപിന്നില്‍ രാഷ്ട്രീയ പ്രമുഖരുടെയും പ്രദേശത്തെ ചില പ്രമാണികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.