തിരുവല്ല: അധികൃതരേ, നിങ്ങള്‍ കണ്ണടക്കരുതേ അപകടം അരികിലുണ്ട്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടേതാണ് ഈ അഭ്യര്‍ഥന. സാമൂഹിക നീതി വകുപ്പിന് കീഴില്‍ പുളിക്കീഴ് ബ്ളോക് നിയന്ത്രണത്തില്‍ കാരക്കല്‍ വായനശാല പരിസരത്ത് പ്രവര്‍ത്തിക്കുന്ന 167ാം നമ്പര്‍ അങ്കണവാടി കെട്ടിടമാണ് കാലപ്പഴക്കം മൂലം തകര്‍ച്ചയുടെ വക്കിലത്തെി നില്‍ക്കുന്നത്. അമ്പതിലേറെ വര്‍ഷത്തെ പഴക്കമുണ്ട് കെട്ടിടത്തിന്. ഇവിടെ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ 14 കുട്ടികളും രണ്ടു ജീവനക്കാരുമാണുള്ളത്. കാലപ്പഴക്കം മൂലം തകര്‍ന്ന മേല്‍ക്കൂരക്ക് മേല്‍ ടാര്‍പാളിന്‍ വലിച്ചു കെട്ടിയ നിലയിലാണ് ഇപ്പോള്‍ കെട്ടിടം. മഴവെള്ളം ഒലിച്ചിറങ്ങി ഭിത്തികള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വായനശാല അധികൃതര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചു നിര്‍മിച്ച പുതിയ അങ്കണവാടി കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായിട്ട് ആറുമാസം പിന്നിട്ടു. എന്നാല്‍, അങ്കണവാടിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കാലവര്‍ഷം കനത്തതോടെ ഭീതിയോടെയാണ് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ അങ്കണവാടിയിലേക്ക് പറഞ്ഞയക്കുന്നത്. പുതിയ കെട്ടിടത്തിന്‍െറ വൈദ്യുതീകരണം സംബന്ധിച്ച കുറച്ചു ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ആഗസ്റ്റോടെ നിര്‍മാണം പൂര്‍ത്തിയാക്കി അങ്കണവാടിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.