പത്തനംതിട്ട: മലപ്പുറത്തിനും പാലക്കാടിനും പിന്നാലെ പത്തനംതിട്ടയിലും കോളറ ഭീഷണി. മലപ്പുറത്തും പാലക്കാട്ടും ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതേ സ്ഥിതിതന്നെ പത്തനംതിട്ടയിലും നിലനില്‍ക്കുന്നത്. ജില്ലാ ആസ്ഥാനം ഉള്‍പ്പെടെ ജില്ലയിലെ പ്രധാന ടൗണുകളില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ഹോട്ടലുകളും വൃത്തിഹീന അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരുവര്‍ഷം മുമ്പ് പത്തനംതിട്ട മിനി സിവില്‍സ്റ്റേഷന് സമീപമുള്ള പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച അസി. കലക്ടര്‍ക്ക് ടൈഫോയിഡ് പിടിപെട്ടിരുന്നു. ഇതേതുടര്‍ന്ന് ഹോട്ടലുകള്‍ പരിശോധിക്കുകയും ചിലത് രണ്ടുമൂന്ന് ദിവസം അടച്ചിടുകയും ചെയ്തു. ജില്ലാ ആസ്ഥാനത്തെ പല ഹോട്ടലുകളും വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുമ്പ് റെയ്ഡുകളില്‍ കണ്ടത്തെിയിട്ടുള്ളതാണ്. പാകംചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പലതും മോശമായവയാണെന്നും പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ വിളമ്പുന്നുവെന്നും ആരോപണമുണ്ട്. ഉപയോഗിക്കുന്ന എണ്ണകള്‍ ആരോഗ്യത്തിന് ദോഷംചെയ്യുന്ന നിലയിലാണ്. ഇറച്ചി, മീന്‍ എന്നിവ ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു, അടുക്കള ഭാഗങ്ങള്‍ അറപ്പുളവാക്കുന്നു, കിണറുകള്‍ ശുചീകരിക്കാറില്ല, ഭക്ഷണം പാകംചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത്കാര്‍ഡുകളില്ല എന്നിങ്ങനെയും പരാതികളുണ്ട്. നഗരത്തിലെ തട്ടുകടകളുടെ സ്ഥിതിയും ഇതുതന്നെയാണ്. പല തട്ടുകടകളിലും ശുചിത്വം കണികാണാനില്ല. അടൂര്‍, പന്തളം, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, കോന്നി ടൗണുകളിലും ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയെക്കുറിച്ച് പരാതികള്‍ വര്‍ധിച്ചുവരികയാണ്. അടൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനോട് ചേര്‍ന്ന പ്രമുഖ ഹോട്ടലിനെക്കുറിച്ചും ആക്ഷേപമുണ്ട്. പൊതുജനങ്ങള്‍ പരാതിപ്പെട്ടാലും ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ പരിശോധനകള്‍ക്ക് തയാറാകാത്ത സ്ഥിതിയാണ്. നഗരസഭകളില്‍ ഭരണകക്ഷികളില്‍പ്പെട്ട അംഗങ്ങളിള്‍ തന്നെ റെയ്ഡ് നടത്തുന്നതിനോട് എതിര്‍പ്പുള്ളവരുണ്ട്. റെയ്ഡുകള്‍ നടത്താന്‍ നഗരസഭയില്‍ ഹെല്‍ത്ത് വിഭാഗത്തിന്‍െറ പ്രത്യേക ജീവനക്കാര്‍ ഉണ്ടെങ്കിലും ഭരണക്കാര്‍ പലപ്പോഴും അനുവദിക്കാറില്ല. മുന്‍കൂട്ടി വിവരം അറിയിച്ച് റെയ്ഡ് നടത്തുന്നതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.