പന്തളം: കുറുന്തോട്ടയം പാലം ഓര്‍മയായി. ആദ്യ ദിവസങ്ങളില്‍ കനത്ത മഴയുണ്ടായിട്ടും അതൊന്നും വകവെക്കാതെ പണി ശനിയാഴ്ചയോടെ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ പൊളിച്ച പാലത്തിന്‍െറ മണ്ണും കല്ലുകളും നീക്കം ചെയ്യാന്‍ തുടങ്ങും. അതു കഴിഞ്ഞാല്‍ പുതിയ പാലത്തിന് അടിത്തറ നിര്‍മിച്ചു പൈലിങ് ആരംഭിക്കുമെന്ന് അസി. എന്‍ജിനീയര്‍ എം.ജി. മുരുകേശന്‍, കരാറുകാരന്‍ പ്രശാന്ത് എന്നിവര്‍ പറഞ്ഞു. നാലടി വ്യാസമുള്ള 24 പൈലുകളാണ് പുതിയ പാലത്തിനു വേണ്ടിവരുന്നത്. രാപകല്‍ പണി നടത്തി ആറുമാസംകൊണ്ട് പണിപൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പൈലിങ് ആരംഭിക്കുന്നതിനു മുമ്പായി ഈ ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടിയും നടക്കും. പണികളുടെ പുരോഗതി വിലയിരുത്താന്‍ എക്സി. എന്‍ജിനീയര്‍ ജെ. അനില്‍കുമാറും നിത്യേന സ്ഥലം സന്ദര്‍ശിച്ചു നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഗതാഗതം തിരിച്ചുവിടുന്നതിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്‍െറ നടപടി തുടങ്ങിയതായി മുരുകേശ്കുമാര്‍ പറഞ്ഞു. വാഹനങ്ങള്‍ തിരിച്ചുപോകേണ്ട പ്രധാന സ്ഥലങ്ങളായ പൊലീസ് സ്റ്റേഷന്‍ ജങ്ഷന്‍, മണികണ്ഠനാല്‍ത്തറ ജങ്ഷന്‍, പന്തളം ജങ്ഷന്‍, കടയ്ക്കാട്, കുളനട എന്നിവിടങ്ങളില്‍ ഫ്ളൂറസെന്‍റ് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഗ്രാമങ്ങളിലെ കവലകളില്‍ സ്ഥാപിക്കാന്‍ കൂടുതല്‍ ബോര്‍ഡുകള്‍ സജ്ജമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.