മണിയാര്‍ ഡാമിലെ പെരുന്തേനീച്ചകള്‍ ഭീഷണിയാകുന്നു

വടശ്ശേരിക്കര: പെരുന്തേനീച്ചകള്‍ ഭീഷണിയാകുന്നു. പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ഡാമില്‍ കൂടുകൂട്ടിയിരിക്കുന്ന പെരുന്തേനീച്ചകളാണ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഭീഷണിയാകുന്നത്. ഡാമിനു മുകളിലായി ഇപ്പോള്‍ പത്തോളം തേനീച്ചക്കൂടുകള്‍ ഉണ്ട്. തൊണ്ടിക്കയം-മണിയാര്‍ പ്രധാനമന്ത്രി റോഡ് കടന്നുപോകുന്നത് ഈ ഡാമിനു മുകളിലൂടെയാണ്. വാഹനങ്ങള്‍ കടന്നുപോകുന്നതിന്‍െറ തൊട്ടുമുകളിലാണ് തേനീച്ചക്കൂട് എന്നുള്ളതിനാല്‍ ഈച്ച ഇളകിനില്‍ക്കുമ്പോള്‍ വാഹനങ്ങളിലത്തെുന്നവര്‍ക്കും നിറയെ കുത്തുകിട്ടും. ദിനംപ്രതി നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ഇവിടെ പെരുന്തേനീച്ചകള്‍ കാര്യമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും ഈച്ചയുടെ കുത്തേല്‍ക്കാറുണ്ടെന്ന് ഡാമിലെ ജീവനക്കാരും പറയുന്നു. കനത്ത മഴ പെയ്യുകയോ പക്ഷികളുടെ ശല്യം ഉണ്ടാകുകയോ ചെയ്താല്‍ ഈച്ച പ്രദേശമാകെ വ്യാപിക്കും. ഈസമയം ഡാമിന്‍െറ ഷട്ടറുകള്‍ ഓപറേറ്റ് ചെയ്യേണ്ടിവന്നാല്‍ ജീവനക്കാര്‍ക്ക് അത് മരണക്കളിയാണ്. സംരക്ഷിത ജീവികളുടെ കൂട്ടത്തിലായതിനാല്‍ നാടന്‍ മാര്‍ഗങ്ങളിലൂടെ ഈച്ചയെ തുരത്താനും കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.