പന്തളം: പന്തളം എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി വളപ്പിലെ പോസ്റ്റ് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജില്ലാ പോസ്റ്റല്‍ സൂപ്രണ്ടിന് കത്ത് നല്‍കിയതായി സൂചന. 1975ല്‍ ആരംഭിച്ച പോസ്റ്റ് ഓഫിസ് 41 വര്‍ഷമായി ആശുപത്രി വളപ്പില്‍ പ്രത്യേക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് സമീപത്തെ ഒന്നിലധികം സ്ഥാപനങ്ങള്‍ പോസ്റ്റ് ഓഫിസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വിട്ടുകൊടുക്കാതെ നിര്‍ബന്ധമായി ആശുപത്രി പരിസരത്ത് ആരംഭിക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. സാങ്കേതിക വളര്‍ച്ച ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും സ്ഥാപനം ആവശ്യമായിരുന്നു. ഇന്ന് വാര്‍ത്താവിനിമയം വിരല്‍ത്തുമ്പിലായപ്പോള്‍ നിഷ്കരുണം തള്ളിക്കളയുകയാണ് ഈ സ്ഥാപനത്തെയെന്നാണ് ആക്ഷേപം. ഒരു ഇ.ഡി ജീവനക്കാരിയും പോസ്റ്റ്മാസ്റ്ററും അടങ്ങുന്ന രണ്ട് വനിതകളാണ് ജീവനക്കാരായുള്ളത്. പ്രധാനമായും ആശുപത്രിയുടെ ആവശ്യത്തിലേക്ക് തുടങ്ങിയെങ്കിലും ക്രമേണ പൊതുജനങ്ങളുടെ സ്ഥാപനമായി മാറുകയായിരുന്നു. അമ്പതോളം വനിതകള്‍ ഈ പോസ്റ്റ് ഓഫിസിനെ ആശ്രയിക്കുന്നു. 2312 ആര്‍.ടി അക്കൗണ്ട്, 10000 എസ്.ഡി അക്കൗണ്ട്, 100 ല്‍ പരം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവര്‍, ഒരുകോടിയില്‍പരം രൂപയുടെ സമ്പാദ്യം. ഈ സ്ഥാപനം നിലനിര്‍ത്താന്‍ പാടുപെടുകയാണ് ജീവനക്കാര്‍. എന്‍.എസ്.എസ് അധികാരികള്‍ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പകരം കെട്ടിട്ടം കണ്ടത്തൊനോ സ്ഥാപനം നിലനിര്‍ത്താനോ തയാറാകാതെ പോസ്റ്റല്‍ സൂപ്രണ്ട് പോസ്റ്റ്മാസ്റ്റര്‍ ജനറലിന് പരാതി ഫോര്‍വേഡ് ചെയ്യുകമാത്രമാണുണ്ടായതെന്നാണ് അറിയുന്നത്. മെഡിക്കല്‍ മിഷന്‍ പരിസരത്തുതന്നെ പോസ്റ്റ് ഓഫിസ് പ്രവര്‍ത്തനം തുടരണമെന്ന് ആര്‍.ഡി കലക്ഷന്‍ ഏജന്‍റുമാര്‍ ആവശ്യപ്പെടുന്നു. അവര്‍ തങ്ങളുടെ ഉപജീവനം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. പോസ്റ്റ് ഓഫിസ് നഷ്ടപ്പെടുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി ജനപക്ഷ മുന്നണി രംഗത്തുവന്നിട്ടുണ്ട്. ആശുപത്രി അധികാരികള്‍ക്ക് വാടക കൂട്ടിക്കൊടുക്കാനും ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നും ഒഴിഞ്ഞഭാഗത്തേക്ക് മാറി പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നും പോസ്റ്റ് മാസ്റ്ററും ആവശ്യപ്പെടുന്നു. അമ്പത് രൂപ വാടകക്കാണ് പോസ്റ്റ് ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.