പത്തനംതിട്ട: അനധികൃതമായി നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ അടൂര്‍ ആര്‍.ഡി.ഒ ആര്‍. രഘു ഉത്തരവായി. കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം 2008 അനുസരിച്ചാണ് ഉത്തരവ്. പത്തനംതിട്ട കുമ്പഴയില്‍ സര്‍വേ നമ്പര്‍ 60/1ല്‍പെട്ട നിലവും പത്തനംതിട്ട വില്ളേജില്‍ വിവിധ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട 27.13 ആര്‍ നിലവുമാണ് മണ്ണുമാറ്റി പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവായത്. പത്തനംതിട്ട വില്ളേജ് ഓഫിസര്‍ക്കാണ് ചുമതല. മണ്ണുമാറ്റുന്ന പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കും. നീക്കംചെയ്യുന്ന മണ്ണ് സുബല പാര്‍ക്കിന്‍െറ നിര്‍മാണാവശ്യത്തിനായി ഉപയോഗിക്കും. നിലം നികത്തിയതുസംബന്ധിച്ച് കലക്ടര്‍ വിളിച്ച ഹിയറിങ്ങില്‍ സ്ഥലം ഉടമകള്‍ ഹാജരായില്ല. തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ആര്‍.ഡി.ഒ ഉത്തരവിറക്കിയത്. മണ്ണ് നീക്കംചെയ്യുന്നതിന് ചെലവാകുന്ന തുക സ്ഥലം ഉടമകളില്‍നിന്ന് ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.