പത്തനംതിട്ട: നാറാണംമൂഴി പഞ്ചായത്തിലെ മണിമലത്തേ് പാറമടക്ക് ലൈസന്‍സ് നല്‍കിയത് ഹൈകോടതി നിര്‍ദേശം അനുസരിച്ച് മാത്രമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മോഹന്‍ രാജ് ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പാറമടക്കെതിരെ സമരസമിതി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് ആധികാരിക പഠനരേഖ ഇല്ളെന്നും പ്രസിഡന്‍റ് പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി അധികാരത്തിലത്തെിയശേഷം മൂന്നുതവണ പാറമടക്കുവേണ്ടി അപക്ഷേ ലഭിച്ചെങ്കിലും നിരസിക്കുകയായിരുന്നു. എന്നാല്‍, ഉടമസ്ഥര്‍ ഹൈകോടതിയില്‍നിന്ന് പാറമട പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുവാദം നേടി. ഇതോടെ ലൈസന്‍സ് നല്‍കാന്‍ വൈകുന്നെന്ന കാരണത്താല്‍ പഞ്ചായത്ത് പ്രസിഡന്‍റിനും സെക്രട്ടറിക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയുണ്ടായി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോടതിയില്‍നിന്ന് പാറമടക്ക് അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ നടപടി സ്വീകരിച്ചത് മുന്‍ ഭരണസമിതിയായിരുന്നു. അവരുടെ ഭരണകാലത്താണ് പാറമടക്ക് ആദ്യമായി ഡി ആന്‍ഡ് ഒ ലൈസന്‍സ് ലഭിച്ചത്. തുടര്‍ന്ന് പാറമടക്കെതിരെ ജനകീയസമരം ഉയര്‍ന്നപ്പോള്‍ കലക്ടര്‍ ഇടപെട്ട് നിരോധ ഉത്തരവ് നല്‍കി. ഇത് മറികടന്ന് എന്‍.ഒ.സി നല്‍കുകയും പാറമടക്ക് അനുകൂലമായി ഗവ പ്ളീഡറെക്കൊണ്ട് നിയമോപദേശം നല്‍കിയതും മുന്‍ ഭരണസമിതിയാണ്. ഈ സമയത്തുതന്നെയാണ് പാരിസ്ഥിതിക അനുമതി ലഭിച്ചതും. ഇപ്പോള്‍ ലൈസന്‍സ് നല്‍കാന്‍ നടപടി സ്വീകരിച്ചത് നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ്. പഞ്ചായത്ത് ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ പാറമട ഉടമക്കനുകൂലമായ ഇടപെടീല്‍ നടത്തിയിട്ടില്ല. ജനകീയപ്രശ്നങ്ങള്‍ ഉന്നയിച്ചോ പരിസ്ഥിതി പ്രശ്നങ്ങള്‍ പറഞ്ഞോ ഡി ആന്‍ഡ് ഒ ലൈസന്‍സിനുള്ള അപേക്ഷ പഞ്ചായത്ത് ഭരണസമിതിക്ക് നിരസിക്കാന്‍ അവകാശമില്ളെന്ന് രാമപുരം ഗ്രാമപഞ്ചായത്ത് ബേസില്‍ ഇന്‍ഡസ്ട്രീസുമായുണ്ടായ കേസില്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതാണ്. എതിര്‍പ്പുണ്ടെങ്കില്‍ പാറമടക്ക് അനുകൂല ഉത്തരവുകള്‍ നല്‍കിയ ഏജന്‍സികളെയാണ് സമീപിക്കേണ്ടതെന്ന് കോടതി ഉത്തരവില്‍ പറയുന്നതായും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മഞ്ചീഷ് മാത്യുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.