പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ മുങ്ങിപ്പോയവരെ സാഹസികമായി രക്ഷപ്പെടുത്തിയ പത്തനംതിട്ട വലഞ്ചുഴി മേനത്തേ് എം.വി. പ്രദീപിന് രാഷ്ട്രപതിയുടെ ധീരതക്കുള്ള ജീവന്‍രക്ഷാ പതക്ക്. പലപ്പോഴായി നാലുപേരുടെ ജീവനാണ് പ്രദീപ് രക്ഷപ്പെടുത്തിയത്. 2011ല്‍ വെള്ളപ്പൊക്കത്തില്‍ ആറ്റില്‍ മുങ്ങിപ്പോയ ശ്രീകുമാര്‍, വിഷ്ണു എന്നിവരെ സ്വന്തം ജീവന്‍ അവഗണിച്ചാണ് പ്രദീപ് രക്ഷപ്പെടുത്തിയത്. 2013ല്‍ ആറുമുറിച്ചു കടക്കവെ മുങ്ങിപ്പോയ ബിനോയ് എന്ന ചെറുപ്പക്കാരനെ രക്ഷപ്പെടുത്തിയിരുന്നു. 2014ല്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വലഞ്ചുഴി കൊച്ചുമഠത്തില്‍ ഭവാനിയമ്മയെ സാഹസികമായാണ് പ്രദീപ് രക്ഷപ്പെടുത്തിയത്. ന്യൂഡല്‍ഹി ആക്ഷന്‍ കാന്‍സര്‍ ആശുപത്രിയില്‍ നഴ്സാണ് 31കാരനായ പ്രദീപ്. രാഷ്ട്രപതിയുടെ അഭിനന്ദനങ്ങള്‍ അറിയിച്ച് ഒരു മാസം മുമ്പ് ഹോം സെക്രട്ടറിയുടെ കത്ത് ലഭിച്ചിരുന്നതായി പ്രദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.