പത്തനംതിട്ട: കൂടങ്കുളം ആണവോര്‍ജ നിലയത്തില്‍നിന്ന് വൈദ്യുതി എത്തിക്കാനുള്ള ടവറുകളുടെയും ലൈനിന്‍െറയും നിര്‍മാണവുമായി ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ യോഗം ശനിയാഴ്ച രാവിലെ 11ന് കലക്ടറുടെ ചേംബറില്‍ ചേരും. പത്തനംതിട്ട ജില്ലാതല സമിതിയില്‍ എം.എല്‍.എമാരായ അടൂര്‍ പ്രകാശ്, രാജു എബ്രഹാം, വീണ ജോര്‍ജ്, ലൈനിന്‍െറ നിര്‍മാണച്ചുമതലയുള്ള പവര്‍ഗ്രിഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കൂടങ്കുളം വൈദ്യുതി ലൈന്‍ കര്‍മസമിതി ഭാരവാഹികളായ മനോജ് ചരളേല്‍, ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര പാക്കേജ് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കര്‍മസമിതി ഭാരവാഹികള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നിര്‍മാണ നടപടികളിലേക്ക് നീങ്ങാന്‍ പവര്‍ഗ്രിഡ് കോര്‍പറേഷനും കെ.എസ്.ഇ.ബിയും തീരുമാനിച്ചത്. എന്നാല്‍, പാക്കേജ് അംഗീകരിക്കില്ളെന്ന തീരുമാനത്തിലാണ് സമരരംഗത്തുള്ളവരില്‍ ഒരുവിഭാഗം. കര്‍മസമിതി നേതാക്കള്‍ ഒപ്പിട്ടതായി പറയുന്ന പാക്കേജ് സ്വീകാര്യമല്ളെന്ന് കഴിഞ്ഞ ദിവസം കോട്ടയത്തു യോഗം ചേര്‍ന്ന സമരസമിതി വ്യക്തമാക്കി. ജില്ലാതല സമിതിയില്‍ പങ്കെടുക്കില്ളെന്നും കര്‍മസമിതി നേതാവ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ അറിയിച്ചു. വൈദ്യുതിലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ 1020 കോടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. രണ്ടു ഘട്ടത്തിലായി 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കൂടങ്കുളം ആണവനിലയത്തില്‍നിന്ന് കേരളത്തിനു 133 മെഗാവാട്ടാണ് ലഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്. കേരള അതിര്‍ത്തിയായ കോട്ടവാസലില്‍നിന്ന് എറണാകുളം പള്ളിക്കര വൈദ്യുതി സബ്സ്റ്റേഷന്‍വരെയാണ് ലൈന്‍ നിര്‍മാണം. ലൈനിന്‍െറ പ്രാഥമിക ജോലികള്‍ തുടങ്ങി. തിരുനല്‍വേലിയില്‍നിന്ന് കൊല്ലം ജില്ലയിലെ ഇടമണ്‍വരെയുള്ള ആദ്യഘട്ടം ഏറക്കുറെ പൂര്‍ത്തീകരിച്ചു. ഇടമണ്ണില്‍നിന്ന് പള്ളിക്കരവരെയുള്ള ലൈനിന്‍െറ നിര്‍മാണം പവര്‍ഗ്രിഡ് കോര്‍പറേഷനെയാണ് ഏല്‍പിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും സ്ഥലമേറ്റെടുക്കല്‍ നടപടിക്കുമായി സ്പെഷല്‍ തഹസില്‍ദാറുടെ ഓഫിസ് പത്തനംതിട്ടയില്‍ തുറന്നിരുന്നു. കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയറുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സും രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.