റാന്നി: ചെമ്പന്മുടിയിലെ പാറമടക്ക് അനുകൂലമായ പഞ്ചായത്ത് നടപടിക്കെതിരായ ജനകീയ സമരം വെള്ളിയാഴ്ച അഞ്ചാം ദിവസത്തിലേക്ക്. കൂടുതല്‍ വനിതാ സംഘടനകളും സന്നദ്ധ സംഘടനകളും സമരത്തിന് പിന്തുണയറിയിച്ച് രംഗത്തത്തെിയിട്ടിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന തുടര്‍സമരത്തിന് പഞ്ചായത്തിലെ സീനിയര്‍ സിറ്റിസണ്‍സ് നേതൃത്വം നല്‍കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. വ്യാഴാഴ്ച നടന്ന സത്യഗ്രഹവും യോഗവും ജില്ലാ പഞ്ചായത്ത് അംഗം എം.ജി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാവ് സജി കൊട്ടാരം അധ്യക്ഷതവഹിച്ചു. ചെമ്പനോലി സെന്‍റ് സെബാസ്റ്റ്യന്‍സ് മാതൃവേദിയും അനുഗ്രഹ കുടുംബശ്രീയുമാണ് വ്യാഴാഴ്ചത്തെ സത്യഗ്രഹത്തിനും സമരപരിപാടികള്‍ക്കും നേതൃത്വം നല്‍കിയത്. മാതൃവേദി വൈസ് പ്രസിഡന്‍റ് റൂബി ജോര്‍ജ്, ജെസി ജോസ്, ബീന ജോബി, ലില്ലിക്കുട്ടി ഭൂതക്കുഴി, ലൂസി കുളത്തിങ്കല്‍, സോളി മുകളേല്‍, സോമരാജന്‍ ഇറോലിക്കല്‍, പുഷ്പന്‍ ചിറപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് ചെമ്പന്മുടിമലയില്‍ കാവുങ്കല്‍ പാറമടക്ക് ലൈസന്‍സ് നല്‍കില്ളെന്ന് ഭരണകക്ഷിയായ സി.പി.എം. വെള്ളിയാഴ്ചത്തെ പഞ്ചായത്ത് കമ്മിറ്റിയില്‍ കാവുങ്കല്‍ പാറമടക്ക് ലൈസന്‍സ് നല്‍കേണ്ടതില്ല എന്ന തീരുമാനമെടുക്കണമെന്ന് പാര്‍ട്ടി പഞ്ചായത്ത് ഭരണസമിതിയിലെ അംഗങ്ങള്‍ക്ക് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായി ജില്ലാ നേതൃത്വം സൂചിപ്പിച്ചു. കാവുങ്കല്‍ പാറമടയുടെയും ക്രഷറിന്‍െറയും കാര്യത്തില്‍ പാര്‍ട്ടി ജനങ്ങളോടൊപ്പമാണ്. ഇവിടെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ളെന്നാണ് പാര്‍ട്ടി ജില്ലാ, ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്‍െറയും നിലപാട്. സി.പി.എം ലോക്കല്‍ കമ്മിറ്റി വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രസിഡന്‍റ് മോഹന്‍രാജ് ജേക്കബിനും അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി. അതിനിടെ, കാവുങ്കല്‍ പാറമടക്ക് ലൈസന്‍സിനുവേണ്ടി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ചെമ്പന്മുടിമല അതിജീവനസമര സമിതിയും നാട്ടുകാരും രംഗത്ത്. മണിമലത്തേ് പാറമടയെക്കാള്‍ കൂടുതല്‍ ജനങ്ങളുടെ അപ്രീതിക്കും എതിര്‍പ്പിനും കാരണമായ കാവുങ്കല്‍ ഗ്രാനൈറ്റ്സിന്‍െറ ഒരു പ്രവര്‍ത്തനവും അനുവദിപ്പിക്കില്ളെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണെന്ന് സമര സമിതിയെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയില്‍ കാവുങ്കല്‍ പാറമട വിഷയത്തില്‍ ജനങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടായില്ളെങ്കില്‍ ഭരണം സ്തംഭിപ്പിക്കുമെന്ന് സമരസമിതിയും നാട്ടുകാരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.