പന്തളം: നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതോടെ പന്തളത്ത് മാലിന്യം കുന്നുകൂടുന്നു. ശുചീകരണത്തിനായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ കൃത്യ വിലോപം കാട്ടുന്നതാണ് മാലിന്യ നിര്‍മാര്‍ജനം പ്രഹസനമാകാന്‍ കാരണമെന്നാണ് ആക്ഷേപം. നഗരസഭ ജീവനക്കാരായ അഞ്ച് തൊഴിലാളികളാണ് ശുചീകരണ ജോലിക്കായി നഗരത്തിലുള്ളത്. ഇതില്‍ രണ്ട് സ്ഥിരം ജീവനക്കാരും മൂന്ന് താല്‍ക്കാലിക ജീവനക്കാരുമുണ്ട്. എന്നാല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. നഗരത്തില്‍ പലടിയത്തും മാലിന്യം കുമിഞ്ഞുകൂടുകയാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് മാലിന്യം നീക്കം ചെയ്യുന്നത്. ദിവസങ്ങളോളം മാലിന്യം കുന്നുകൂടുന്നത് മൂലം അസഹ്യമായ ദുര്‍ഗന്ധവും ഈച്ചകള്‍, പ്രാണികള്‍ എന്നിവയുടെ ശല്യവും രൂക്ഷമാണ്. തെരുവുകള്‍ കൈയടക്കി തെരുവുനായ്ക്കളുമുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങള്‍ കടിച്ചുവലിച്ച് റോഡിലൂടെ പോകുന്ന തെരുവുനായ്ക്കള്‍ പന്തളത്ത് നിത്യകാഴ്ചയാണ്. പരാതി വര്‍ധിക്കുമ്പോള്‍ തൊഴിലാളികളത്തെി മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവെന്നും നാട്ടുകാര്‍ ആരോപിച്ചു. മാലിന്യങ്ങള്‍ വേര്‍തിരിക്കാതെ കത്തിക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്ന നിയമം ലംഘിച്ചാണ് കഴിഞ്ഞ ദിവസം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മാലിന്യം കത്തിച്ചത്. വിഷപ്പുക മൂലം യാത്രക്കാരും ബസ് ജീവനക്കാരും മണിക്കൂറുളോളം ബുദ്ധിമുട്ടിലായി. സ്റ്റാന്‍ഡിലും പരിസരത്തുമുള്ള പ്ളാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ ശേഖരിച്ച് ഭക്ഷ്യ അവശിഷ്ടങ്ങള്‍ക്കു മീതേ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. മഴ നനഞ്ഞ മാലിന്യങ്ങള്‍ തീപിടിക്കാതെ പുകഞ്ഞതോടെ പ്രദേശമാകെ പുക വ്യാപിക്കുകയായിരുന്നു. ദുര്‍ഗന്ധം നിറഞ്ഞ പുക സഹിക്കാന്‍ കഴിയാതെ യാത്രക്കാരില്‍ പലരും സ്റ്റാന്‍ഡില്‍നിന്ന് പുറത്തിറങ്ങി. അതോടെ ബസ് ജീവനക്കാര്‍ ഇടപെട്ടു. മാലിന്യം കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടു. കാര്യമറിഞ്ഞ് നാട്ടുകാരും എത്തിയതോടെ മാലിന്യം നീക്കം ചെയ്യുന്നത് തൊഴിലാളികള്‍ അവസാനിപ്പിച്ചു. എന്നാല്‍, മാലിന്യം കത്തിച്ചത് അണക്കാന്‍ അവര്‍ തയാറായില്ല. ശുചീകരണ തൊഴിലാളികളെക്കൊണ്ട് കൃത്യനിര്‍വഹണം നടത്തുന്നതില്‍ നഗരസഭാ ഭരണനേതൃത്വം പരാജയപ്പെട്ടിരിക്കുകയാണെന്ന് കൗണ്‍സിലംഗം പന്തളം മഹേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.