ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിന്‍െറ കിഴക്കേ നടയില്‍ പലഭാഗത്തായുള്ള വെള്ളക്കെട്ട് രൂക്ഷമായ മലിനീകരണം സൃഷ്ടിക്കുന്നു. കിഴക്കേനടയിലെ റോഡിന് ഇരുവശവും കോണ്‍ക്രീറ്റ് ഇട്ടതിനെ തുടര്‍ന്ന് ഏതാനും വര്‍ഷമായി തുടരുന്ന വെള്ളക്കെട്ടിന് ഇതുവരെ പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പൊതുമരാമത്ത് വകുപ്പ് നാലു വര്‍ഷം മുമ്പ് നടപ്പാക്കിയ കോണ്‍ക്രീറ്റിങ്ങാണ് അശാസ്ത്രീയ നിര്‍മാണത്തിന്‍െറ മാതൃകയായി നിലകൊള്ളുന്നത്. മൂര്‍ത്തിട്ട ഗണപതിക്ഷേത്രത്തിന് മുന്നിലുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കലുങ്ക് നിര്‍മിച്ചിരുന്നു. ഇതിന്‍െറ തുടര്‍പണി നടന്നു വരികയാണ്. ഇതോടെ ഇവിടെയുള്ള വെള്ളക്കെട്ടിന് പരിഹാരമായി. എന്നാല്‍, പള്ളിയോട സേവാസംഘം ഓഫിസിന് മുന്നിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇതുവരെ നടപടിയില്ല. ദേവസ്വം ഓഫിസിനോട് ചേര്‍ന്നുള്ള റോഡരികിലൂടെ നേരത്തേ നദിയിലേക്ക് വെള്ളം ഒഴുക്കുന്നതിന് ഓവുചാല്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത് അടഞ്ഞതും ഇവിടേക്ക് വെള്ളം ഒഴുകുന്നതിന് ആവശ്യമായ ചരിവ് ഇല്ലാത്തതുമാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണം. പള്ളിയോട സേവാ സംഘം നേരത്തേ അധികൃതര്‍ക്ക് പരാതി നല്‍കിരുന്നെങ്കിലും ഇതുവരെ പരിഹാരമായില്ല. ഒരുഭാഗത്ത് കൂത്താടികള്‍ നിറഞ്ഞും മറുവശത്ത് ചളിപിടിച്ചുമാണ് ഇവിടെ വെള്ളം കെട്ടിനില്‍ക്കുന്നത്. ഇതോടെ കോണ്‍ക്രീറ്റ് ചെയ്തതിന്‍െറ പ്രയോജനം ഇല്ലാതായി. പലയിടത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ല. വള്ളസദ്യകള്‍ ആരംഭിക്കുന്ന ജൂലൈ 15 മുതല്‍ ഭക്തരുടെ തിരക്ക് ഏറെയുണ്ടാകുന്ന സമയത്ത് ഇതിന് പരിഹാരം കണ്ടില്ളെങ്കില്‍ മാലിന്യവും വെള്ളക്കെട്ടും ഏറെ ബുദ്ധിമുട്ടുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.