അടൂര്‍: അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറും ഭാര്യ ഫാബി ബഷീറും അദ്ദേഹത്തിന്‍െറ വിശ്വവിഖ്യാത കൃതികളിലെ കഥാപാത്രങ്ങളും കണ്‍മുന്നില്‍ വന്നപ്പോള്‍ സദസ്യര്‍ക്ക് സന്തോഷവും കൗതുകവും. ബഷീര്‍ കൃതികളിലെ പാത്തുമ്മ, സുഹ്റ, മണ്ടന്‍ മുത്തപ്പ, എട്ടുകാലി മമ്മൂഞ്ഞ്, പൊന്‍കുരിശ് തോമ എന്നിവര്‍ പരലോകത്ത് മാലാഖമാര്‍ക്കൊപ്പം ഒത്തുകൂടുന്ന അവിസ്മരണീയ കാഴ്ച ഒരുക്കിയാണ് കുട്ടികള്‍ കാണികളുടെ കൈയടി വാങ്ങിയത്. വൈക്കം മുഹമ്മദ് ബഷീറിന്‍െറ 22ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളും പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല അംഗങ്ങളുമായ ഷിനു കെ. മാത്യു, സേതുലക്ഷ്മി, ജി. നിരാജ്, അന്‍സില്‍, നൈഷാത്ത, ബിബിന്‍, അഖില്‍, അശ്വന്ത്, മേഘ, മീനാക്ഷി എന്നിവരാണ് കഥാകൃത്തിനെയും ഭാര്യയെയും കൃതികളിലെ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. തണ്ടാനവിള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ അനുസ്മരണ വേദിയിലാണ് ഈ ‘പരലോക സംഗമം’ നടത്തിയത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുജ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്സിക്യൂട്ടിവ് അംഗം വിനോദ് മുളമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. അംഗം പി. മാധവകുറുപ്പ്, ജോയന്‍റ് സെക്രട്ടറി അനസ് മുഹമ്മദ്, ടീച്ചര്‍മാരായ കെ. ശ്രീലേഖ, എസ്. രമ, പി. ഉദയന്‍, നിയാസ്, സുധില്‍ ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.