കോഴഞ്ചേരി: പമ്പാനദിക്ക് കുറുകെയുള്ള കോഴഞ്ചേരിയിലെ നിര്‍ദിഷ്ട പാലം നിര്‍മിക്കുമ്പോള്‍ തിരുവല്ല-പത്തനംതിട്ട സംസ്ഥാന പാതയിലെ ഗതാഗത സ്തംഭനത്തിന് ഒരളുവരെ പരിഹാരമുണ്ടാകുമെന്ന് വിലയിരുത്തുന്നു. സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കോഴഞ്ചേരി കടക്കാന്‍ ഇപ്പോള്‍ മണിക്കൂറുകളുടെ കാത്തിരിപ്പാണ് വേണ്ടിവരുന്നത്. രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് 12വരെയും ഉച്ചക്കുശേഷം മൂന്നു മുതല്‍ ആറുവരെയും ഇതുവഴിയുള്ള യാത്ര പലരും ഒഴിവാക്കുകയാണ്. പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്നവര്‍ തെക്കേമലയില്‍ തിരിഞ്ഞ് ആറന്മു-ആറാട്ടുപുഴവഴി കുമ്പനാട് എത്തിയാണ് പലരും തിരുവല്ലക്കും തിരിച്ചും യാത്രചെയ്യുന്നത്. കോഴഞ്ചേരി ടൗണ്‍ കടക്കാനെടുക്കുന്ന സമയം ലാഭിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കോഴഞ്ചേരിയിലെ നിലവിലെ പാലം വലുതാണെങ്കിലും വാഹനങ്ങളുടെ വര്‍ധന താങ്ങാന്‍ കഴിയുന്നില്ല. ഇതോടെ തിരുവല്ല ഭാഗത്തേക്കുള്ള കോഴഞ്ചേരി ടൗണിലും പത്തനംതിട്ടയിലേക്കുള്ളത് മാരാമണ്ണിലും പിടിച്ചിടുകയാണ്. പാലം ടൗണിലെ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് തന്നെയായതിനാല്‍ വളരെപ്പെട്ടെന്ന് ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെടുകയാണ് ചെയ്യുന്നത്. വാഹനങ്ങളുടെ ക്യൂ ഇതോടെ പത്തനംതിട്ട റോഡില്‍ തെക്കേമലക്ക് അപ്പുറം വരെയും റാന്നി റോഡിലും കടമ്മനിട്ട റോഡിലും വ്യാപിക്കും. പാലം കടന്ന് വാഹനങ്ങള്‍ മാരാമണ്ണിലേക്ക് കടക്കാന്‍ കഴിയാതെ വരുന്നതോടെ തിരികെയുള്ളവയും അക്കരെ തടഞ്ഞുനിര്‍ത്തും. ഇത് ചെട്ടിമുക്ക് വരെയും നീളും. സര്‍വത്ര കുരുക്കാകുന്നതോടെ ഇതഴിയാനും അഴിക്കാനും ഏറെസമയം വേണ്ടിവരും. ഇത്തരത്തില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമാകും പുതിയപാലം എന്നാണ് വിലയിരുത്തപ്പെടുന്നത്. പമ്പാനദിക്കും കുറുകെയുള്ള നിലവിലെ പാലത്തിന് 200 മീറ്ററോളം താഴെ ചന്തക്കടവിലാരംഭിക്കുന്ന പാലം അക്കരെ മാരാമണ്‍ തോട്ടപ്പുഴശ്ശേരി കടവിലാണത്തെുക. ഇതിനായി ഇരുഭാഗങ്ങളിലും റോഡ് വികസനം നടത്തേണ്ടിവരും. നിലവില്‍ തെക്കേമലനിന്ന് വണ്‍വേ വഴി ചന്തക്കടവിലേക്കത്തെിയാല്‍ തിരക്ക് കുറക്കാന്‍ കഴിയില്ളെന്ന് വിദഗ്ധര്‍ പറയുന്നു. തെക്കേമല-ആറന്മുള റോഡില്‍ കുന്നത്തുംകരയില്‍നിന്നുള്ള പാത വികസിപ്പിച്ച് വഞ്ചിത്രവഴി പുതിയ പാലത്തിലേക്ക് എത്തിക്കണമെന്നാണ് ഒരു പദ്ധതി. തെക്കേമലയില്‍നിന്ന് മാര്‍ത്തോമ സ്കൂള്‍ വഴി ജില്ലാ ആശുപത്രിക്ക് സമീപം എത്തിയും ചന്തക്കടവിലേക്കത്തൊം. എന്നാല്‍, നിലവിലെ റോഡിന് കാര്യമായ രീതിയില്‍ വീതി വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ ഇതിന്‍െറ പ്രയോജനം ലഭിക്കു. കാലങ്ങളായി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയിരുന്ന പാലത്തിന് 25 കോടി രൂപ അനുവദിച്ചതിലൂടെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കോഴഞ്ചേരിയില്‍ പുതിയ പാലം പ്രഖ്യാപിച്ചതില്‍ എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചു. ചന്ദ്രശേഖരകുറുപ്പ് പഴഞ്ഞിയില്‍, എം.കെ. വിജയന്‍, ചെറിയാന്‍ ജോര്‍ജ് തമ്പു, ജോബി കാക്കനാട്, കെ.ഐ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.