‘വായനവസന്തം’ പ്രചാരണ ഗാനം വന്‍ ഹിറ്റ്

കരൂപ്പടന്ന: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലും വിവിധ വിദ്യാലയങ്ങളും ചേര്‍ന്ന് ആരംഭിച്ച ‘വായന വസന്തം’ പരിപാടിയുടെ പ്രചാരണഗാനം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാകുന്നു. ഖാദര്‍ പട്ടേപ്പാടം രചിച്ച ‘നമുക്ക് നൂറ് സ്വപ്നം തീര്‍ക്കാം... പുതിയൊരു സ്വര്‍ഗം പണിയാം, പുസ്തകത്താള്‍ മറിച്ചാട്ടെ, അക്ഷരമുത്ത് നുകര്‍ന്നാട്ടെ’ എന്നുതുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയപ്പോള്‍ ആയിരക്കണക്കിന് പേരാണ് ആസ്വദിച്ചത്. കാസര്‍കോട് കാറടുക്ക ചെന്നങ്കോട് എ.എല്‍.പി സ്കൂളിലെ കെ. രാജലക്ഷ്മിയാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. തൃശൂര്‍ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ വിധു കൃഷ്ണ, പ്രണയ ബാലകൃഷ്ണന്‍, ഇതേ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനി ആരഭി പി. ബിജു എന്നിവരാണ് ഗാനമാലപിച്ചത്. ഇരിങ്ങാലക്കുട മേഖലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികളെ വായനയിലേക്ക് കൊണ്ടുവരുകയാണ് ‘വായനവസന്തം’ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.