തിരുവില്വാമല: യുവതിയുടെ ആത്മഹത്യ സാമ്പത്തിക ബാധ്യതയും അയല്‍ക്കാരിയുടെ മാനസിക -ശാരീരിക പീഡനംമൂലമെന്ന് ബന്ധുക്കളും നാട്ടുകാരും. പട്ടിപ്പറമ്പ് കാക്കശ്ശേരിക്കളം ജയകുമാറിന്‍െറ ഭാര്യ പ്രിയയാണ് (41) തിങ്കളാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പ്രിയ അയല്‍ക്കാരിയായ എല്‍.പി സ്കൂളിലെ ടീച്ചറുടെ കൈയില്‍നിന്ന് 30,000 രൂപ പലിശക്ക് വാങ്ങിയിരുന്നു. ഇരട്ടിയിലധികം രൂപ മടക്കിനല്‍കി. പിന്നീട് പ്രിയയെ ശീതളപാനീയത്തില്‍ മയക്കി നഗ്നഫോട്ടോ എടുത്തുവെന്നും പീഡിപ്പിച്ചുവെന്നും പറയുന്നു. ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെടുത്തുമെന്നുപറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്നും ഭര്‍ത്താവ് ജയകുമാര്‍ പറഞ്ഞു. പഴയന്നൂര്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും കേസെടുത്തില്ല. അയല്‍ക്കാരിയെ അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. അയല്‍ക്കാരിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ളെന്ന് ബന്ധുക്കള്‍ വാശിപിടിച്ചു. ഒടുവില്‍ സ്ഥലത്തത്തെിയ സി.ഐ വിജയകുമാരന്‍ അയല്‍ക്കാരിയായ കൃഷ്ണഗിരി ഗോപാലകൃഷ്ണന്‍െറ ഭാര്യ ശ്രീകുമാരിയെ കസ്റ്റഡിയിലെടുത്തശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ശ്രീകുമാരിയെ ചോദ്യംചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. പ്രിയയുടെ മകന്‍ രാഗേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.