തിരുവല്ല: ജില്ലാ പാഠപുസ്തക ഡിപ്പോയില്‍ പുസ്തക വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് വിഷയം അന്വേഷിക്കാനത്തെിയ മാധ്യമപ്രവര്‍ത്തകരെ കെ.ബി.പി.എസിലെ താല്‍ക്കാലിക ജീവനക്കാര്‍ കൈയേറ്റം ചെയ്തു. തിരുവല്ല സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലെ പാഠപുസ്തക ഡിപ്പോയില്‍ കുറച്ചുദിവസങ്ങളായി പുസ്തക വിതരണം മുടങ്ങിയിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പരാതിയെ തുടര്‍ന്ന് പരിശോധനക്കത്തെിയ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കൊപ്പം വിതരണ കേന്ദ്രത്തിലേക്ക് കടന്ന മാധ്യമപ്രവര്‍ത്തകരെയാണ് ജീവനക്കാര്‍ മര്‍ദിച്ചത്. മാധ്യമം ലേഖകന്‍ ഇ.പി. തമ്പി, എ.സി.വി റിപ്പോര്‍ട്ടര്‍ സിബി എന്നിവര്‍ക്കാണ് മര്‍ദമേറ്റത്. മാധ്യമപ്രവര്‍ത്തകരുടെ പരാതിയെതുടര്‍ന്ന് കെ.ബി.പി.എസ് താല്‍ക്കാലിക ജീവനക്കാരന്‍ അജ്മലിനെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരുടെ കാമറ, മൈക്ക് ഐഡി എന്നിവക്ക് കേടുപാട് സംഭവിച്ചു. വിഷയം അറിഞ്ഞത്തെിയ യുവജന പ്രസ്ഥാനങ്ങളും നാട്ടുകാരും ഡി.ഡി ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ തിരുവല്ല പ്രസ് സെന്‍റര്‍ പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള അക്രമം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനുനേരെയുള്ള കടന്നുകയറ്റം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കുറ്റക്കാരായ വ്യക്തികള്‍ക്കെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും തിരുവല്ല പ്രസ് സെന്‍ററില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കുന്നുപറമ്പില്‍, സജി എബ്രഹം, ഇ.പി. തമ്പി, അജിത് കാമ്പിശ്ശേരി, സിബി, എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.