പന്തളം: സംസ്ഥാന കൃഷി വകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള പന്തളം ഫാമിന്‍െറ പേരില്‍ വിപണിയില്‍ സ്വകാര്യ ഡെയറി ഇറക്കുന്ന പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും വകുപ്പുമായോ പന്തളം കരിമ്പ് വിത്തുല്‍പാദന കേന്ദ്രവുമായോ ബന്ധമില്ളെന്ന് പന്തളം കൃഷി ഓഫിസര്‍ അറിയിച്ചു. കേരള കാര്‍ഷിക വികസന, കര്‍ഷക ക്ഷേമവകുപ്പിന്‍െറ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പന്തളം കടക്കാട്ട് പ്രവര്‍ത്തിച്ചുവരുന്ന കരിമ്പ് വിത്തുല്‍പാദന കേന്ദ്രം പൊതുജനങ്ങള്‍ക്കിടയിലും മറ്റുവകുപ്പുകളിലും പന്തളം ഫാം എന്ന പേരിലാണറിയപ്പെടുന്നത്. കരിമ്പ് വിത്തുല്‍പാദന കേന്ദ്രത്തിന്‍െറ ഇ-മെയില്‍ വിലാസവും പന്തളം pandalamfirm@yahoo.comഎന്നാണ്. ഇത് മുതലെടുത്താണ് സ്വകാര്യ ഡെയറി പന്തളം ഫാമില്‍നിന്നുള്ള ഉല്‍പന്നമെന്ന് പ്രചരിപ്പിക്കുന്നത്. ഗുണഭോക്താക്കള്‍ ഇതില്‍ വഞ്ചിതരാകരുതെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.