പത്തനംതിട്ട: കോടതി സമുച്ചയം നിര്‍മിക്കുന്നതിന് പത്തനംതിട്ട വില്ളേജിലെ 242.91ആര്‍ (ആറ് ഏക്കര്‍) സ്ഥലം ഏറ്റെടുക്കാന്‍ വസ്തു ഉടമകളോട് കൂടിയാലോചിച്ച് വില നിശ്ചയിക്കുന്നതിന് കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിന്‍െറ പകര്‍പ്പ് ഹൈകോടതിയില്‍ ഹാജരാക്കി. സ്ഥലം ഏറ്റെടുക്കാനുള്ള കലക്ടറുടെ നിര്‍ദേശം മാര്‍ച്ച് 21ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന സംസ്ഥാനതല മേല്‍നോട്ട സമിതി അംഗീകരിച്ചിരുന്നു. ധനകാര്യവകുപ്പ് സ്ഥലം ഏറ്റെടുക്കാനുള്ള നിര്‍ദേശത്തിന് ഏപ്രില്‍ 29ന് അംഗീകാരവും നല്‍കി.കൂടിയാലോചനയിലൂടെ സ്ഥലം ഏറ്റെടുക്കാന്‍ കലക്ടറെ അധികാരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. പീലിപ്പോസ് തോമസും സെക്രട്ടറി ബിജു എം. തങ്കച്ചനും ഹൈകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ഒരുമാസത്തിനകം തീരുമാനം എടുക്കാന്‍ സര്‍ക്കാറിനോട് 2016 ജനുവരിയില്‍ നിര്‍ദേശിച്ചു. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഉത്തരവിറക്കാതിരുന്ന വീഴ്ചക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, റവന്യൂ സെക്രട്ടറി എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ വീണ്ടും ഹൈകോടതിയില്‍ ഹരജി നല്‍കി. ഇതേതുടര്‍ന്നാണ് കലക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്ഥലം ഉടമകളുമായി കൂടിയാലോചന നടപടി അടിയന്തരമായി ആരംഭിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. പീലിപ്പോസ് തോമസും സെക്രട്ടറി അഡ്വ. ബിജു എം. തങ്കച്ചനും കലക്ടര്‍ എസ്. ഹരികിഷോറിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.