പത്തനംതിട്ട: ജില്ലയിലെ ടൂറിസം-സാംസ്കാരിക-പൈതൃക കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ഡി.ടി.പി.സി നടത്തുന്ന ടൂര്‍ പാക്കേജിന്‍െറ ബ്രോഷര്‍ പുറത്തിറക്കി. കലക്ടറേറ്റില്‍ നടന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ കലക്ടര്‍ എസ്. ഹരികിഷോര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് നല്‍കി പ്രകാശനം ചെയ്തു.അടവി, കൊട്ടവഞ്ചി സവാരി, കോന്നി ആനക്കൂട്, വനത്തിലൂടെയുള്ള ജീപ്പ് സവാരി, കാട്ടാത്തി ട്രക്കിങ്്് എന്നിവയാണ് ആദ്യത്തെ പാക്കേജ്. ആറന്മുളക്കണ്ണാടി നിര്‍മാണം, പള്ളിയോടങ്ങള്‍, ചുമര്‍ ചിത്രങ്ങള്‍, കവിയൂര്‍ ഗുഹാക്ഷേത്രം, മണ്ണടി മ്യൂസിയം എന്നിവ ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ പാക്കേജ്. ഗവിയുടെ സൗന്ദര്യം ആസ്വദിക്കാനായുള്ളതാണ് മൂന്നാമത്തെ പാക്കേജ്. ആദ്യത്തെ പാക്കേജ് ബുക് ചെയ്യാന്‍ 0468-2247645 എന്ന നമ്പറിലും മറ്റ് രണ്ടെണ്ണത്തിനും 0468-2311343 എന്ന നമ്പറിലും ബന്ധപ്പെടണം. ജില്ലയിലെ ടൂറിസം വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. പുതിയ പ്രചാരണ പരിപാടികളിലൂടെ ജില്ലയിലത്തെുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതായി യോഗം വിലയിരുത്തി. തിരുവല്ല സബ് കലക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, അസി. കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ട്രെയ്നി അതുല്‍ സ്വാമിനാഥന്‍, ഡി.ടി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍, അംഗങ്ങളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, റോഷന്‍ നായര്‍, അജി അലക്സ്, എസ്. ബിനു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.