കോഴഞ്ചേരിയില്‍ ഗ്രാമം സമരത്തിലേക്ക്

കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മേലുകര, ചെറുകോല്‍പുഴ ഭാഗത്ത് കുടിവെള്ളം ലഭിക്കാതായിട്ട് ഒരുമാസം കഴിയുന്നു. നിരവധിതവണ പഞ്ചായത്ത് അധികാരികള്‍ക്കും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും പരിഹാരമില്ല. വാല്‍വ് ഓപറേറ്റര്‍ വിജയനും മറ്റ് ചില പ്രദേശത്തെ പ്രമാണിമാരും തമ്മിലെ ഒത്തുകളിയാണ് ഇതിനുപിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍ തുടങ്ങാന്‍ നാളുകള്‍ ബാക്കിനില്‍ക്കെ അധികാരികളുടെ അനാസ്ഥ ഒഴിവാക്കി കുടിവെള്ളം ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങള്‍ ബന്ധപ്പെട്ട ഓഫിസുകള്‍ക്കുമുന്നില്‍ സമരപരിപാടി ആരംഭിക്കുമെന്ന് മുന്നറിയിപ്പ ് നല്‍കി. സമരത്തെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കെ.ഐ. ജോസഫ് കണ്‍വീനറും എം.കെ. ശിവന്‍ ചെയര്‍മാനുമായ 11 അംഗ സമിതിയെ തെരഞ്ഞെടുത്തു. യോഗത്തില്‍ കള്ളികാവില്‍ വാവച്ചന്‍, രത്നാകരന്‍ പിള്ള, മാളിയേക്കല്‍, ജോളി പുളിമൂട്ടില്‍, അന്നമ്മ എബ്രഹാം കുരീക്കാട്ടില്‍, സുമ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.