പത്തനംതിട്ട: സര്‍ക്കാര്‍ ഓഫിസുകളിലത്തെുന്നവര്‍ക്ക് സേവനം വേഗം ലഭ്യമാക്കണമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പത്തനംതിട്ട വില്ളേജ് ഓഫിസ് കം ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിന്‍െറ ശിലാ സ്ഥാപനം കലക്ടറേറ്റ് വളപ്പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് മികച്ച സേവനം ലഭിക്കുന്നതിനാണ് ഓഫിസുകളില്‍ സര്‍ക്കാര്‍ ആധുനിക സൗകര്യം ഒരുക്കുന്നത്. കാലാനുസൃത മാറ്റം ഓഫിസുകളില്‍ സൃഷ്ടിക്കാനാണ് ശ്രമം. സംസ്ഥാനത്ത് ഇഡിസ്ട്രിക്ട് പദ്ധതിയിലൂടെ 1.82 കോടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ പോക്കുവരവ് നടത്തുന്നതിനുള്ള ക്രമീകരണമായി. നികുതി ഓണ്‍ലൈനില്‍ സ്വീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും വില്ളേജ് ഓഫിസ് കം ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. എത്രയും വേഗം വില്ളേജ് ഓഫിസിന്‍െറ പണി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അഡ്വ.കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. 56 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടു നിലയില്‍ വില്ളേജ് ഓഫിസ് നിര്‍മിക്കുന്നത്. കലക്ടറേറ്റ് വളപ്പിലുള്ള ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിന് പിന്നിലാണ് പുതിയ കെട്ടിടം പണിയുന്നത്. താഴത്തെ നിലയില്‍ വില്ളേജ് ഓഫിസും മുകളില്‍ ക്വാര്‍ട്ടേഴ്സും പ്രവര്‍ത്തിക്കും. കലക്ടര്‍ എസ്. ഹരികിഷോര്‍, സബ് കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, അസി. കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ആര്‍.ഡി.ഒ ആര്‍. രഘു, ഡെപ്യൂട്ടി കലക്ടര്‍മാരായ ടി.വി. സുഭാഷ്, സുന്ദരന്‍ ആചാരി, ഡെപ്യൂട്ടി കലക്ടര്‍ ട്രെയ്നി അതുല്‍ സ്വാമിനാഥ്, പി.ഡബ്ള്യു.ഡി എക്സി. എന്‍ജിനീയര്‍ കെ. സുധ, കോഴഞ്ചേരി തഹസില്‍ദാര്‍ പി. അജന്തകുമാരി, ജോണ്‍സി യോഹന്നാന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.