കോഴഞ്ചേരി: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കിഴക്കേ വെള്ളിക്കരയിലെ പ്രാദേശിക വാസികള്‍ സമരത്തിലേക്ക് നീങ്ങുകയാണ്. കോയിപ്രം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍പെട്ട കുമ്പനാട്, കിഴക്കേവെള്ളിക്കര ലക്ഷംവീട് കോളനി, സെക്കന്‍ഡ് കോളനി, പടിഞ്ഞാറെവെള്ളിക്കര എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. പഞ്ചായത്തില്‍ കുടിവെള്ളത്തിന് ഏറ്റവും കൂടുതല്‍ ലഭ്യത കുറവുള്ള സ്ഥലമാണ് ഒന്നാം വാര്‍ഡ്. പഞ്ചായത്ത് പൈപ്പിലൂടെ വരുന്ന വെള്ളമാണ് ഈ പ്രദേശങ്ങളിലെ അമ്പതോളം വരുന്ന വീട്ടുകാര്‍ക്ക് ഏകആശ്രയം. കാഞ്ഞിരപ്പാറയിലെ ടാങ്കില്‍നിന്നാണ് ഇവിടേക്ക് കുടിവെള്ളമത്തെിച്ചിരുന്നത്. കിഴക്കേവെള്ളിക്കര ലക്ഷംവീട് കോളനിയുടെ താഴ്വാരത്ത് നിര്‍മിച്ചിരിക്കുന്ന ടാങ്കിലാണ് വെള്ളം സംഭരിക്കുന്നത്. കോളനിയിലേക്ക് പൈപ്പ് ലൈനുകളും പൊതുടാപ്പുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഉയര്‍ന്ന സ്ഥലമായതിനാല്‍ ഇവിടെ വെള്ളം ലഭിക്കുകയില്ല. തിരുവല്ല- കോഴഞ്ചേരി റോഡിന്‍െറ സമീപത്ത് പഞ്ചായത്തിന്‍െറ 16ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുട്ടുമണ്‍, ധര്‍മഗിരി, മന്ദിരംപടി, മണ്ണില്‍പടി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകള്‍ പൊട്ടി ഒഴുകുന്നതിനാല്‍ ഈ കോളനി പ്രദേശങ്ങളിലും ജലലഭ്യത കുറവാണ്. ഇവിടെ ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും വെള്ളം ലഭ്യമാക്കണമെന്ന് പുല്ലാട്ടുള്ള വാട്ടര്‍ അതോറിറ്റിയില്‍ അറിയിച്ചെങ്കിലും 10 ദിവസത്തിലൊരിക്കല്‍ മാത്രമാണ് ഇപ്പോള്‍ കുടിവെള്ളം ലഭിക്കുന്നത്. കൂലിപ്പണിചെയ്ത് ജീവിക്കുന്ന കോളനിവാസികള്‍ ആഴ്ചയിലൊരിക്കല്‍ ആയിരത്തോളം രൂപ മുടക്കി വാഹനങ്ങളില്‍ കുടിവെള്ളം എത്തിച്ചാണ് ഇപ്പോള്‍ കഴിയുന്നത്. ഇതേ പദ്ധതിയുടെ ഒരുപൈപ്പ് ലൈനില്‍കൂടിയാണ് പടിഞ്ഞാറെവള്ളിക്കര കുമ്പനാട് ജങ്ഷന്‍ പടിഞ്ഞാറെകവല എന്നിവിടങ്ങളിലും കുടിവെള്ളം എത്തിക്കുന്നത്. അതും ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ്. വാട്ടര്‍അതോറിറ്റിയുടെ കൈവശം പൈപ്പുകളോ ടാപ്പുകളോ ഇല്ളെന്നാണ് ഉദ്യോഗസ്ഥര്‍ പരാതിക്കാരോട് സ്ഥിരമായി പറയുന്നത്. വാര്‍ഡ് പഞ്ചായത്ത് അംഗങ്ങളും പ്രാദേശികവാസികളും വാങ്ങിനല്‍കുന്ന പൈപ്പുകള്‍ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. വെള്ളിക്കര സെക്കന്‍ഡ് കോളനിക്ക് സമീപം 2013ല്‍ ഭൂജല വകുപ്പ് സ്ഥാപിച്ചിട്ടുള്ള കുഴല്‍ കിണറിന്‍െറ ഹാന്‍ഡ് പമ്പ് പ്രവര്‍ത്തനരഹിതമായിട്ട് ഒരു മാസം കഴിയുന്നു. പത്തനംതിട്ടയിലെ ഭൂജല വകുപ്പില്‍ പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും രേഖാമൂലം അറിയിച്ചിട്ടും ഇതുവരെയായി പ്രശ്നം പരിഹരിക്കാന്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കുഴല്‍ കിണറിന്‍െറ തകരാര്‍ പരിശോധിക്കാന്‍പോലും ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.