പത്തനംതിട്ട: മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശിയുടെ ഇടപെടലിന്‍െറ ഫലമായി 46 ആദിവാസികുട്ടികള്‍ പഠിക്കുന്ന ഗവ. ട്രൈബല്‍ എല്‍.പി സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് അനുവദിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ശമ്പളം നല്‍കാനും നടപടിയായി. അട്ടത്തോട് ജി.ടി.എല്‍.പി.എസിലെ പ്രഥമാധ്യാപകന്‍ ഡി. അശോകന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. 2015 ജൂണിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. തസ്തിക അംഗീകാരത്തിനുവേണ്ടി ഹെഡ്മാസ്റ്റര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അക്കൗണ്ടന്‍റ് ജനറല്‍ അനുകൂല തീരുമാനമെടുക്കാത്തതു കാരണമാണ് പ്രഥമാധ്യാപകന്‍െറ ശമ്പളം മുടങ്ങിയത്. ദിവസ ഭക്ഷണത്തിനും യാത്രാക്കൂലിക്കും സ്കൂള്‍ ചെലവിനും സ്വന്തം പണം ചെലവാക്കേണ്ട ഗതികേടിലാണ് പരാതിക്കാരനെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരന്‍െറ ശമ്പള കുടിശ്ശികയും ആദിവാസി-പട്ടികവര്‍ഗ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള ചെലവും ഉടന്‍ നല്‍കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ഉത്തരവിനത്തേുടര്‍ന്നു ശമ്പളവും ഉച്ചഭക്ഷണത്തിനുള്ള അരിയും നല്‍കാന്‍ റാന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ കമീഷനെ അറിയിച്ചു. കണ്ടിജന്‍റ് ചെലവുകള്‍ക്കായി വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം തുക റാന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അനുവദിച്ചതായും അധികൃതര്‍ കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.