പത്തനംതിട്ട: 67ാമത് റിപ്പബ്ളിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടക്കും. മുഖ്യാതിഥി മന്ത്രി അടൂര്‍ പ്രകാശ് ദേശീയ പതാക ഉയര്‍ത്തി, പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിക്കും. 8.30ന് ദേശീയ പതാക ഉയര്‍ത്തും. 8.35ന് പരേഡ് പരിശോധിക്കും. 8.40ന് വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ് നടക്കും. 8.50ന് റിപ്പബ്ളിക്ദിന സന്ദേശം നല്‍കിയശേഷം ഒമ്പതിന് സാംസ്കാരിക പരിപാടി അരങ്ങേറും. തുടര്‍ന്ന് പൊലീസ് മെഡലുകളുടെ വിതരണവും സമ്മാന വിതരണവും. സെറിമോണിയല്‍ പരേഡിന്‍െറ പൂര്‍ണ ചുമതല എ.ആര്‍ ക്യാമ്പ് അസി. കമാന്‍ഡന്‍റ് പി.കെ. അനില്‍കുമാറിനാണ്. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ്സ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ്, വിവിധ സ്കൂളുകളുടെ ബാന്‍ഡ്സെറ്റ് എന്നിവര്‍ പരേഡില്‍ അണിനിരക്കും. രാവിലെ 7.30ന് പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജില്ലാ സ്റ്റേഡിയത്തില്‍ എത്തിച്ചേരണമെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും കടകമ്പോളങ്ങളും അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.