തിരുവല്ല: നഗരസഭയുടെ രണ്ടും മൂന്നും വാര്‍ഡുകള്‍ അതിരിട്ടു കടന്നുപോകുന്ന കോട്ടാലിതോട് പുല്ല്തിങ്ങി മാലിന്യങ്ങളടിഞ്ഞ് മലിനമായിട്ട് നാളേറേയായി. ഇരുകരകളിലും താമസിക്കുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ മാരകരോഗ ഭീഷണി നേരിടുകയാണ്. തോടിന്‍െറ ഇരുകരകളിലുമായി നൂറിലധികം വീടുകളുണ്ട്. ശൂദ്ധജലക്ഷാമം നേരിടുന്ന ഇവിടെ ചില സമയങ്ങളില്‍ തോടിനെ ആശ്രയിക്കാറുണ്ട്. പുല്ലിന്‍െറ വേരുകള്‍ ചീഞ്ഞും മറ്റു മാലിന്യം വന്നടിഞ്ഞും വര്‍ഷങ്ങളായി ഒഴുക്കുനിലച്ചിരിക്കുകയാണ്. വെള്ളം കുഴമ്പു രൂപത്തിലായി ദുര്‍ഗന്ധം പരത്തുന്ന നിലയിലുമാണ്. ഈ വെള്ളത്തില്‍ തൊട്ടാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുമെന്ന് പ്രദേശവാസികള്‍ പറയുന്നു. കറ്റോട്ടുനിന്നാരംഭിച്ച് മര്‍ത്തോമ കോളജിനടുത്തുകൂടി കുറ്റപ്പുഴ എന്ന പേരില്‍ ഒഴുകി കോട്ടാലി ഭാഗത്തത്തെി കോട്ടാലിക്കോട് എന്നറിയപ്പെടുന്നു. ഇവിടെനിന്ന് പടിഞ്ഞാറ് പെരുന്തുരുത്തി വഴി പൂവം കടന്ന് കിടങ്ങറ ആറ്റിലത്തെിച്ചേരുന്ന ജലപ്രവാഹമാണിത്. തിരുവല്ലയുടെ കിഴക്കന്‍ പ്രദേശമായ കറ്റോട് മഞ്ഞാടി ഭാഗങ്ങളിലേക്ക് ആലപ്പുഴയില്‍നിന്ന് ചരക്കുകളത്തെിക്കുകയും ഇവിടെനിന്ന് ചാരവും തൊണ്ടും വെട്ടുകല്ലും മറ്റും പടിഞ്ഞാറന്‍ പ്രദേശത്തേക്കുകൊണ്ടുപോവുകയും ചെയ്തിരുന്ന ഒരുപഴയ കാലത്തിന്‍െറ ശേഷിപ്പാണ് ഇന്ന് ഈ തോട്. അന്ന് ആളുകളുടെ ദൈനംദിന ജീവീതത്തിന്‍െറ ഭാഗമായിരുന്നു തോട്. സമീപ പാടങ്ങള്‍ നികത്തുകയും കൃഷി ഏതാണ്ട് ഇല്ലാതാകുകയും ചെയ്തതോടെ തോടിന്‍െറ സംരക്ഷണവും പ്രധാനമല്ലാതായി. ഈഭാഗത്ത് വയല്‍ നികത്തി ആളുകള്‍ താമസമായതോടെ റോഡ് അത്യാവശ്യമാകുകയും തോടിന്‍െറ വീതികുറച്ച് റോഡ് നിര്‍മിക്കുകയും ചെയ്തു. ഇതോടെ തോട് ഗുരുതരമായ ശോച്യാവസ്ഥയിലായി. നഗരത്തിന്‍െറ വടക്ക് ചരിവിലൂടെ നഗരമാലിന്യം ഈ തോട്ടിലേക്ക് ഒഴുകിയത്തൊന്‍ തുടങ്ങിയതോടെ തോട് കൂടുതല്‍ മലിനായി. ഇപ്പോള്‍ ദുര്‍ഗന്ധപൂരിതമായി രോഗഭീഷണി നേരിടുന്നതിനൊപ്പം കൊതുകുകള്‍ പെരുകുന്നതിനും കാരണമായി. ഇരുകരകളിലും താമസക്കാരായവരില്‍ കുറച്ചുപേര്‍ തോട് കൂടുതല്‍ മലിനമാക്കും വിധം ഭക്ഷ്യമാലിന്യവും മറ്റും തോട്ടിലേക്കുവലിച്ചെറിയുന്നുമുണ്ട്. തോട് വൃത്തിയാക്കി ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താന്‍ നഗരസഭ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.