പത്തനംതിട്ട: ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഹോം സ്ഥാപിക്കാന്‍ ഇലന്തൂര്‍ ബ്ളോക്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായ പെണ്‍കുട്ടികള്‍ക്ക് ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. ഇത്തരം കുട്ടികളെ കോഴഞ്ചേരിയില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്കായുള്ള മഹിളാ മന്ദിരത്തിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇലന്തൂരില്‍ സ്ഥലം കണ്ടത്തെി ഐ.സി.പി.എസ് പദ്ധതി പ്രകാരം ചില്‍ഡ്രന്‍സ് ഹോം സ്ഥാപിക്കുന്നത്. ഇലന്തൂര്‍ ബ്ളോക് ഓഫിസിലും പഞ്ചായത്തുകളിലും കുട്ടികള്‍ക്കായി ഹൈല്‍പ് ഡെസ്ക്, പരാതിപ്പെട്ടി എന്നിവ സ്ഥാപിക്കാനും തീരുമാനിച്ചു. ആഴ്ചയിലൊരിക്കല്‍ പരാതികള്‍ പരിശോധിക്കാനും പരിഹാരം കാണാനും മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബാലാവകാശങ്ങളെ സംബന്ധിച്ച് ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ-ആശാ പ്രവര്‍ത്തകര്‍, എസ്.സി പ്രമോട്ടര്‍ എന്നിവര്‍ക്ക് ഫെബ്രുവരി ആദ്യവാരം ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി സത്യന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.ഒ. അബീന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ മിനി ശ്യാം മോഹന്‍, സാംസണ്‍, പി.ജി. ഉഷാകുമാരി, ഡി.ഡി.പി.ഒ എ. നജുമുന്നിസ, ജോയന്‍റ് ബി.ഡി.ഒ ബി. ജയകുമാര്‍, ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍ ഡേവിഡ് റെജി മാത്യു, സാമൂഹിക പ്രവര്‍ത്തക നിലീഷ സാറാ ജോസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.