കോന്നി: 206 ഒൗഷധസസ്യങ്ങളുടെ ഉദ്യാനം ഒരുക്കി കോന്നി ആനത്താവളം മാതൃകയാകുന്നു. ദേശീയ ഒൗഷധസസ്യ ബോര്‍ഡും വനംവകുപ്പും ചേര്‍ന്നാണ് കോന്നി ഇക്കോ ടൂറിസം സെന്‍ററില്‍ ഉദ്യാനം ഒരുക്കിയത്. കോന്നിയിലെ വനമേഖല,കുളത്തൂപ്പുഴ സെന്‍ട്രല്‍ നഴ്സറി കൂടാതെ കാട്ടില്‍ നിന്നും നാട്ടില്‍ നിന്നും ശേഖരിച്ച തൈകളാണ് നട്ടുവളര്‍ത്തിയിരിക്കുന്നത്. 2012ലാണ് ഇവിടെ ഈ ഉദ്യാനം തുടങ്ങിയത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ ഗവേഷണം നടത്താനായി ഇവിടെ എത്താറുണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 ജന്മനക്ഷത്ര സസ്യങ്ങളും ദശപുഷ്പങ്ങളായ ചെറുവ, മുക്കൂറ്റി, നിലപ്പന, കൈയോന്നി, മുയല്‍ ചെവിയന്‍, വിഷ്ണുക്രാന്തി, കറുക, പൂവാംകുറുന്തല്‍, ഉഴിഞ്ഞ, തിരുതാളി, ത്രിഫല സസ്യങ്ങളായ നെല്ലിക്ക, താന്നിക്ക, കടുക്ക, ത്രികടുവായ പിപ്പലി, ഇഞ്ചി, കുരുമുളക്, ത്രിഗന്ധങ്ങളായ അഖില്‍, ചന്ദനം, രക്തചന്ദനം എന്നിവയും ഇവിടെയുണ്ട്. സോമയാഗത്തിന് ഉപയോഗിക്കുന്ന സോമലത ഇവിടുത്തെ അപൂര്‍വ ശേഖരമാണ്. നിലമ്പൂര്‍ കാടുകളില്‍ കണ്ടുവരുന്ന സോമലത ആസ്ത്മക്കും ശരീര വേദനക്കും ഉപയോഗിക്കുന്നുണ്ട്. അഗസ്ത്യവനമേഖലകളില്‍ കാണി വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ ശേഖരിക്കുന്ന ആരോഗ്യപ്പച്ചയും വിഷം, നീര്, വേദന എന്നിക്കുള്ള പുലിച്ചുവടി, പ്രമേഹം, അതിസാരം തുടങ്ങിയ അസുഖത്തിനുള്ള കറിവേങ്ങ, മനോവിഭ്രാന്തി, ശിരോരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന രുദ്രാക്ഷം എന്നിവയും ഒൗഷധ സസ്യ ഉദ്യാനശേഖരത്തിലുണ്ട്. വാതം, നീര്, മൂത്രാശയരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന നീര്‍മതാളം, ചുമ, ആസ്ത്മ എന്നിവക്കുള്ള യശംഖ്, വന്ധ്യത, നേത്രരോഗങ്ങള്‍ക്കുള്ള പാച്ചോറ്റി, വിഷ ചികിത്സക്കുള്ള ഗരുഡകൊടി, ആമവാതം, നീര് ചികിത്സക്കായി ഉപയോഗിച്ചുവരുന്ന സമുദ്രപച്ച, അസ്ഥിക്ക് ഉണ്ടാകുന്ന പൊട്ടല്‍, ഒടിവ് ചികിത്സകള്‍ക്കായി ആദിവാസികള്‍ ഉപയോഗിച്ചുവരുന്ന എല്ലൂറി, രക്തസമ്മര്‍ദത്തിനായി ഉപയോഗിക്കുന്ന അമല്‍പുരി, ശെന്തരുണി കാടുകളില്‍ മാത്രം കണ്ടുവരുന്ന ചെങ്കുറത്തി തുടങ്ങിയ സസ്യശേഖരം കൊണ്ട് സമ്പന്നമാണിവിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.