മല്ലപ്പള്ളി: മല്ലപ്പള്ളി മാര്‍ക്കറ്റിന് സമീപം ബിവറേജ്സ് ഒൗട്ട്ലറ്റിനു മുന്നില്‍ സംഘര്‍ഷം. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യം വാങ്ങാനത്തെിയ സമീപവാസിയായ യുവാവ് ബിവറേജ്സിലെ ഉദ്യോഗസ്ഥരുടെ പിന്‍വാതില്‍ കച്ചവടത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരും പുറത്തുനിന്ന ചിലയാളുകളും കൂടി ഇയാളെ ഓഫിസിനുള്ളിലേക്ക് വലിച്ചിട്ട് മര്‍ദിച്ചതായി പറയുന്നു. ബിവറേജ്സിലെ ഉദ്യോഗസ്ഥരുടെ ഗുണ്ടകളാണ് ഇവിടം നിയന്ത്രിക്കുന്നതെന്ന് പറയപ്പെടുന്നു. ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയും ഇതിനെതിരെ പൊതുജനങ്ങള്‍ സംഘടിക്കുകയും ചെയ്തു. പിന്നീട് വിട്ടയക്കപ്പെട്ട യുവാവ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിവറേജ്സ് ഒൗട്ട്ലെറ്റില്‍ ഉദ്യോഗസ്ഥര്‍ കൂടിയ വിലയ്ക്ക് മദ്യം പിന്‍വാതിലിലൂടെ വില്‍ക്കുന്നതായി ആക്ഷേപം ഉണ്ട്. അളവില്‍ കൂടുതല്‍ മദ്യം വാങ്ങി ചില്ലറക്കച്ചവടം നടത്തുന്നവരും ധാരാളമാണ്. പലപ്പോഴും പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും നോക്കുകുത്തികളാണ്. ഇതിനിടെ ഉദ്യോഗസ്ഥരുടെ കരിഞ്ചന്ത കച്ചവടത്തിനും പൊലീസിന്‍െറ അനാസ്ഥക്കുമെതിരെ ചിലര്‍ പോസ്റ്ററും ഇറക്കി. ഇന്നലെ 11 വരെ മദ്യഷോപ്പ് തുറക്കാതിരുന്നതിനെ തുടര്‍ന്ന് ചില കുടിയന്മാരുടെ പരാതിയെ തുടര്‍ന്ന് പൊലീസത്തെി തുറന്നുകൊടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.