പഴകുളം: തഹസില്‍ദാറെ തടഞ്ഞാല്‍ പൊലീസ് കുലുങ്ങില്ല. എന്നാല്‍, വി.കെ.ജെ കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജറുടെ വാഹനം തടഞ്ഞാല്‍ പൊലീസ് ലാത്തിവീശും. മേക്കുന്നുമുകള്‍ ടാര്‍ മിക്സിങ് പ്ളാന്‍റ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമിതി നടത്തുന്ന സമരസ്ഥലത്തേക്ക് എത്തിയ അടൂര്‍ തഹസില്‍ദാര്‍ ജി. രാജുവിനെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാര്‍ തടഞ്ഞത്. ഇത് നോക്കിനില്‍ക്കുക മാത്രമാണ് പൊലീസ് ചെയ്തത്. സമരസമിതിയുടെ പ്രതിഷേധത്തത്തെുടര്‍ന്ന് തഹസില്‍ദാര്‍ മടങ്ങി. അപ്പോഴും പൊലീസിന് അനക്കമുണ്ടായില്ല. എന്നാല്‍, ഉച്ചക്ക് ഒരു മണിയോടെ കമ്പനി മാനേജറുടെ വാഹനം കടത്തിവിടാന്‍ പൊലീസ് ജാഗരൂകരായി. മാനേജറുടെ വാഹനം സമരക്കാര്‍ തടഞ്ഞതോടെ പൊലീസ് ലാത്തിവീശി ചാടിവീണു. ഡി.സി.സി സെക്രട്ടറി ബാബു ദിവാകരന്‍, ശിവപ്രശാന്ത് എന്നിവരെ പൊലീസ് തള്ളിനീക്കി. കാറിന് മുന്നിലിരിക്കാന്‍ ശ്രമിച്ച ബാബു ദിവാകരനെ വലിച്ചുമാറ്റി. ലാത്തിവീശലിനിടെ സമരസമിതി നേതാക്കളായ സുപ്രഭ, ചന്ദ്രലേഖ, ശ്യാമള, വിജയമ്മ എന്നിവര്‍ക്ക് ലാത്തിയടിയേറ്റു. രാവിലെ 11 മുതല്‍ സമരക്കാര്‍ പഴകുളം-തെങ്ങമം റോഡ് ഉപരോധിച്ചപ്പോഴും പൊലീസിന് അനക്കമുണ്ടായില്ല. വെയിലേക്കുമ്പോള്‍ സമരക്കാര്‍ തന്നെ എഴുന്നേല്‍ക്കും എന്ന നിലപാടിലായിരുന്നു പൊലീസ്. നിരവധി വാഹനങ്ങളും ബസുകളും പ്ളാന്‍റിനടുത്തത്തെി മറ്റു വഴികളിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.