പഴകുളം: മേക്കുന്നമുകള്‍ ടാര്‍ മിക്സിങ് പ്ളാന്‍റ് ആരംഭിക്കാനുള്ള ശ്രമം സംഘര്‍ഷത്തിനിടെയാക്കി. തഹസില്‍ദാറെ നാട്ടുകാര്‍ തടഞ്ഞു. ആര്‍.ഡി.ഒ സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തി തിങ്കളാഴ്ചവരെ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കില്ളെന്ന് ഉറപ്പു നല്‍കി. ശനിയാഴ്ച പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കാന്‍ എത്തിയതോടെയാണ് മേക്കുന്നുമുകള്‍ വീണ്ടും സംഘര്‍ഷഭരിതമായത്. കൊല്ലം-തേനി ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് വി.കെ.ജെ കണ്‍സ്ട്രക്ഷന്‍സ് ഗ്രൂപ് മേക്കുന്നു മുകളില്‍ ടാര്‍ മിക്സിങ് പ്ളാന്‍റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ആറു മാസത്തിലേറെയായി നീക്കം നടത്തുന്നത്. ഹൈകോടതിയില്‍നിന്ന് പൊലീസ് സംരക്ഷണം ലഭിച്ചതോടെ പ്ളാന്‍റ് ആരംഭിക്കാനുള്ള നീക്കം വേഗത്തിലാക്കി. മകരവിളക്ക് പ്രമാണിച്ച് നിര്‍ത്തിവെച്ചിരുന്ന പൊലീസ് സംരക്ഷണം ശനിയാഴ്ച മുതല്‍ പുന$സ്ഥാപിച്ചു. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്തെിയത്. കഴിഞ്ഞ ഒരാഴ്ചയായി സ്ത്രീകള്‍ പ്ളാന്‍റിന് മുന്‍വശം കുടില്‍കെട്ടി സത്യഗ്രഹം അനുഷ്ഠിക്കുകയാണ്. ശനിയാഴ്ച സത്യഗ്രഹം നടത്തിയ സ്ത്രീകള്‍ പഴകുളം-തെങ്ങമം റോഡ് ഉപരോധിച്ചു. റോഡ് ഉപരോധം അറിഞ്ഞ് സ്ഥലത്തത്തെിയ തഹസില്‍ദാര്‍ ജി. രാജീവിനെ നാട്ടുകാര്‍ തടഞ്ഞു. കലക്ടര്‍ സ്ഥലത്തത്തൊതെ ഉപരോധം പിന്‍വലിക്കില്ളെന്ന നിലപാടിലായി സമരക്കാര്‍. ഇതോടെ തഹസില്‍ദാര്‍ ആര്‍.ഡി.ഒ ആര്‍. രഘുവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ആര്‍.ഡി.ഒ സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തി. പ്ളാന്‍റിന്‍െറ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സമരസമിതി ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത്, കണ്‍സ്ട്രക്ഷന്‍ കമ്പനി നല്‍കിയ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും ഇതിന്‍െറ അന്തിമവിധി വരുന്നതുവരെ ടാര്‍ മിശ്രണപ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ആരംഭിക്കാന്‍ പാടില്ളെന്നും നാട്ടുകാര്‍ നിലപാടെടുത്തു. തുടര്‍ന്ന് ആര്‍.ഡി.ഒ പൊലീസ് അധികാരികളുമായി സംസാരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സമരസമിതിയും പഞ്ചായത്തും ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയുടെ രേഖകള്‍ ഹാജരാക്കാന്‍ തിങ്കളാഴ്ചവരെ സാവകാശം നല്‍കി. തിങ്കളാഴ്ച ആര്‍.ഡി.ഒയുടെ ചേംബറില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു. ഇതേതുടര്‍ന്ന് സമരക്കാരുടെ അഭ്യര്‍ഥന മാനിച്ച് ആര്‍.ഡി.ഒ പ്ളാന്‍റ് സന്ദര്‍ശിച്ചു. പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിട്ടും പള്ളിക്കല്‍ തോട്ടില്‍നിന്ന് അനധികൃതമായി വെള്ളം എടുക്കുന്നതും മാലിന്യം തള്ളിയിരിക്കുന്നതും ആര്‍.ഡി.ഒയെ സമരക്കാര്‍ ബോധ്യപ്പെടുത്തി. തിങ്കളാഴ്ചവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആര്‍.ഡി.ഒ നിര്‍ദേശം നല്‍കി. ശനിയാഴ്ച നടന്ന ഉപരോധത്തിന് ബ്ളോക് പഞ്ചായത്ത് അംഗം വിമല്‍ കൈതക്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംജിത്, ശ്രീലത, ഷീജ റോബി, സന്തോഷ് കുമാര്‍, ഷാജി, ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു ദിവാകരന്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ബി. രാജശേഖരകുറുപ്പ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വാഴുവേലില്‍ രാധാകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ നേതാക്കളായ പ്രശോഭ്, ജയകൃഷ്ണന്‍, സമരസമിതി നേതാക്കളായ ശ്രീരാജ്, എം.ആര്‍. ഗോപകുമാര്‍, കണ്ണമത്ത് സുരേഷ്, ജയചന്ദ്രന്‍, ചന്ദ്രലേഖ, സുപ്രഭ, വിജയമ്മ, ശ്യാമള എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.