ശബരിമല: മകരവിളക്കിന് പൊലീസിന്‍െറ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി ശബരിമല പൊലീസ് ചീഫ് കോഓഡിനേറ്റര്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സന്നിധാനത്തും പരിസരത്തുമായി 4000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയില്‍ 2000 പൊലീസുകാരെയും പുല്ലുമേട്ടില്‍ 1500 പേരെയും പഞ്ചാലിമേട്ടില്‍ 300 പേരെയും പരുന്തുംപാറയില്‍ 200 പേരെയും വിന്യസിക്കും. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രദേശികമായി മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ കണ്ടത്തെി അവിടെ വേണ്ടത്ര സുരക്ഷ, വെളിച്ചം എന്നിവ ഉറപ്പു വരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. മകരവിളക്ക് ദിവസം ഉച്ചക്ക് 12ന് ശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ കടത്തിവിടില്ല. അന്ന് ഉച്ചപൂജക്കുശേഷം പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കില്ല. ദീപാരാധക്കുശേഷം മാത്രമേ മരക്കൂട്ടത്തുനിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. 14ന് തിരുനടയടച്ച് കഴിഞ്ഞാല്‍ 15ന് പുലര്‍ച്ചെ 1.27ന് മകരസംക്രമപൂജക്കായി നട തുറക്കുമെങ്കിലും മൂന്നിന് മാത്രമേ ഭക്തരെ പതിനെട്ടാം പടി കയറ്റിവിടൂ. അപകടകരമായ രീതിയില്‍ തീര്‍ഥാടകര്‍ വിരിവെക്കുന്ന സ്ഥലങ്ങള്‍ കണ്ടത്തൊന്‍ വിരി പട്രോളുകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പാണ്ടിത്താവളത്ത് ഗ്യാസ് സിലിണ്ടര്‍ ഉപയോഗം തടയാന്‍ പരിശോധന നടത്തിവരികയാണ്. മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളില്‍ കയറി മകരജ്യോതി കാണുന്നത് അനുവദിക്കില്ല പുല്ലുമേട്ടില്‍ കോഴിക്കാനംവരെ മാത്രമേ വാഹനഗതാഗതം അനുവദിക്കൂ. പുല്ലുമേട്ടില്‍ നൂറില്‍പരം അസ്ക ലൈറ്റുകള്‍ സ്ഥാപിച്ചു. കാട്ടുതീ തടയാന്‍ ഫയര്‍ഫോഴ്സിന്‍െറയും വനംവകുപ്പിന്‍െറയും സ്ക്വാഡുകള്‍ സ്ഥാപിക്കും. കോഴിക്കാനം-പുല്ലുമേട് റൂട്ടില്‍ ഒന്നര കി.മീ. ഇടവിട്ട് ആംബുലന്‍സും ഏര്‍പ്പെടുത്തും. മകരജ്യോതി കഴിഞ്ഞാല്‍ 16ന് രാവിലെ ഒമ്പതുവരെ കോഴിക്കാനം-ഇടുക്കി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി 50 സര്‍ക്കുലര്‍ സര്‍വിസുകള്‍ നടത്തും. മകരജ്യോതി ദര്‍ശനത്തിനുശേഷം സന്നിധാനത്തുനിന്ന് ഭക്തര്‍ ബെയ്ലിപാലം വഴി ചന്ദ്രാനന്ദന്‍ റോഡിലത്തെി പമ്പയിലേക്ക് മടങ്ങണം. പാണ്ടിത്താവളത്തുനിന്ന് മകരജ്യോതി ദര്‍ശിച്ച് മടങ്ങുന്നവരെ ഘട്ടംഘട്ടമായി മാത്രമേ 18ാം പടിവഴി സന്നിധാനത്തേക്ക് കടത്തിവിടൂ. പാണ്ടിത്താവളത്ത് തിരക്ക് നിയന്ത്രിക്കാന്‍ മൂന്ന് ഡിവൈ.എസ്.പിമാര്‍ക്കാണ് ചുമതല. നിലക്കലില്‍ 20,000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ട്. നിലക്കലില്‍ അയ്യപ്പഭക്തരോടൊപ്പം വരുന്ന സ്ത്രീകള്‍ വാഹനങ്ങളില്‍ കഴിയുന്നതിനാല്‍ 20 വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 15ന് രാവിലെ 11മുതല്‍ നട അടക്കുന്നതുവരെ ട്രാക്ടറുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തും. മകരവിളക്ക് ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഗതാഗതം നിയന്ത്രിക്കാന്‍ രാത്രി പട്രോളിങ് ഏര്‍പ്പെടുത്തുമെന്നും എ.ഡി.ജി.പി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സന്നിധാനം സ്പെഷല്‍ ഓഫിസര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ, എ.എസ്.ഒ ആര്‍. ദത്തന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.