അടൂര്‍: മണക്കാല ഗവ. പോളിടെക്നിക്ക് കെട്ടിടങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കും. പ്രധാന കെട്ടിടത്തിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. വനിത ഹോസ്റ്റല്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും കമ്പ്യൂട്ടര്‍ ലാബ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശും ഉദ്ഘാടനം ചെയ്യും. കാമ്പസ് റോഡും ചുറ്റുമതിലും നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞും മൈതാനം നിര്‍മാണോദ്ഘാടനം ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്‍േറാ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സര്‍ക്കാറിന്‍െറ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 3.42 കോടിരൂപ ചെലവഴിച്ചാണ് 1233 ച.മീ. വിസ്തൃതിയില്‍ മൂന്നുനിലകളിലായി പ്രധാന കെട്ടിടം നിര്‍മിച്ചത്. ഒരുകോടി എം.എച്ച്.ആര്‍.ഡി ഫണ്ടും 25 ലക്ഷം സംസ്ഥാന ഫണ്ടും ഉപയോഗിച്ച് 867.50 ച.മീ. വിസ്തീര്‍ണമുള്ള രണ്ടുനില കെട്ടിടമാണ് വനിതാ ഹോസ്റ്റലിന്‍േറത്. 10 ലക്ഷംരൂപ ചെലവിലാണ് കമ്പ്യൂട്ടര്‍ ലാബ് നിര്‍മിച്ചത്. 60 കമ്പ്യൂട്ടറുകളും 24 മണിക്കൂര്‍ പവര്‍ സപൈ്ളയുമുണ്ടാകും. 35.5 ലക്ഷം രൂപ മുടക്കിയാണ് റോഡും ചുറ്റുമതിലും നിര്‍മിക്കുക. മൈതാന നിര്‍മാണത്തിന് 16.5 ലക്ഷം രൂപക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് ജനറല്‍ കണ്‍വീനറും പ്രിന്‍സിപ്പലുമായ പി.ഒ. നിസാര്‍, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന വിജയകുമാര്‍, മണക്കാല പൊന്നച്ചന്‍, മണക്കാല തങ്കച്ചന്‍, പി.ടി. വേണുഗോപാലന്‍നായര്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.