വടശ്ശേരിക്കര: ഇത്തവണ തിരുവാഭരണം കടന്നുപോകുന്നത് പേങ്ങാട്ട്കടവ് പാലത്തിലൂടെ. റാന്നി ഭാഗത്തുനിന്ന് ശബരിമലയിലേക്ക് പോകാനത്തെുന്ന തിരുവാഭരണ പേടകവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മുന്‍കാലങ്ങളില്‍ വടശ്ശേരിക്കര മുല്ലശേരി പടിക്കല്‍നിന്ന് കല്ലാറിനു കുറുകെ പേങ്ങാട്ടുകടവില്‍ കെട്ടുന്ന താല്‍ക്കാലിക പാലം വഴിയാണ് വടശ്ശേരിക്കരയിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഈ കടവില്‍ സ്ഥിരമായ പാലം നിര്‍മിക്കുക എന്ന ആവശ്യം വര്‍ഷങ്ങള്‍ക്കു മുമ്പേ ഉയര്‍ന്നതാണ്. ഇതേതുടര്‍ന്ന് വര്‍ഷാവര്‍ഷം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളും ഉണ്ടാകും. ഏറ്റവുമൊടുവില്‍ സര്‍ക്കാറിന്‍െറ വിവിധ ക്ഷേമഫണ്ടുകളുപയോഗിച്ച് പൊതുമരാമത്ത് വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ പാലം നിര്‍മാണം ആരംഭിച്ചെങ്കിലും ഇത്തവണയാണ് തിരുവാഭരണം കടന്നുപോകാവുന്ന രീതിയില്‍ പാലംപണി പൂര്‍ത്തീകരിച്ചത്. പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായെങ്കിലും പാലത്തിന്‍െറ വടശ്ശേരിക്കര കരയിലെ ഇടുങ്ങിയ റോഡ് വികസിപ്പിക്കുന്നതിന് തടസ്സങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍ പാലംവഴി കടന്നുപോകുന്നതിന് ഇപ്പോഴും തടസ്സങ്ങളുണ്ട്. തിരുവാഭരണം കടന്നുപോകുന്നതിനു മുന്നോടിയായി പാലത്തിലെ ടാറിങ് പുരോഗമിക്കുകയാണ്. എന്നാല്‍, വാഹന ഗതാഗതം കൂടി സാധ്യമാകുന്ന രീതിയില്‍ പാലം വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പാലത്തില്‍ ഉപരോധം ഏര്‍പ്പെടുത്തി. ടാറിങ് തടസ്സപ്പെടുത്തിയിരുന്നു. പിന്നീട് പൊലീസും പൊതുമരാമത്ത് അധികൃതരും ഇടപെട്ടതിനെ തുടര്‍ന്ന് റോഡ് വികസനം സാധ്യമാകുന്നതിനോടൊപ്പം വടശ്ശേരിക്കര കരയില്‍ ടാറിങ് ഉള്‍പ്പെടെയുള്ള ജോലി നടത്തുന്നതിന് ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.