നിര്‍ത്തിയിട്ട ടിപ്പറിന്‍െറ പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ആറു പേര്‍ക്ക് പരിക്ക്

കൈപ്പട്ടൂര്‍: നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന്‍െറ പിന്നില്‍ കെ.എസ്.ആര്‍.ടി.സി ഇടിച്ചുകയറി ശബരിമല തീര്‍ഥാടകരായ അഞ്ചു പേര്‍ക്ക് പരിക്ക്. കൊല്ലം ചടയമംഗലം പേരേടം മണലേയത്ത് വീട്ടില്‍ ബാബു(58), വര്‍ക്കല ഇലകമണ്‍ വീട്ടില്‍ ദേവദാസ് (53), വൃന്ദാവനത്തില്‍ വിനോദ് (52),ലാല്‍ കുമാര്‍ (48), വര്‍ക്കല വാരിപ്പള്ളി സി.വി.ജി. വീട്ടില്‍ സുമലത (65) ബസ് കണ്ടക്ടര്‍ കൊട്ടാരക്കര കലയപുരം സ്വദേശി സുദര്‍ശനന്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9.30ഓടെ കൈപ്പട്ടൂര്‍ ജങ്ഷനു സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് പമ്പക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. റോഡിലേക്ക് കയറ്റി പാര്‍ക്ക് ലൈറ്റ് തെളിക്കാതെ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിറകിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസിന്‍െറ മുന്‍വശത്തിന്‍െറ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.